പറവൂർ: എല്ലാ വിഭാഗം ജനങ്ങളെയും ഇത്രയേറെ വഞ്ചിക്കുകയും കൊള്ളയടിക്കുകയും ചെയ്ത സർക്കാർ ഇതിനു മുൻപ് ഉണ്ടായിട്ടില്ല.വിശ്വാസികളുടെ അഭയകേന്ദ്രമായ ശബരിമലയെ പോലും കൊള്ളയടിച്ച ഇടതുപക്ഷ സർക്കാരിന് ചുട്ട മറുപടി നൽകാൻ അവസരം കാത്തിരിക്കുകയാണ് പറവൂരിലെ പ്രബുദ്ധരായ ജനങ്ങൾ.പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ പോലും ധൈര്യം ഇല്ലാതെ പല സ്ഥാനാർത്ഥികളും സ്വതന്ത്ര ചിന്നത്തിലാണ് മത്സരിക്കുന്നത്.ഡിസംബർ 9ന് നടക്കുന്ന പറവൂർ നഗരസഭ തിരഞ്ഞെടുപ്പിൽ 30 വാർഡുകളിലും കൈപ്പത്തി ചിഹ്നത്തിൽ മികവുറ്റതും സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ മത്സരിപ്പിക്കാൻ സാധിച്ചത് പാർട്ടിക്ക് ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ തെളിവാണ് പറവൂർ നഗരസഭ ഭരണസമിതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്നതിനും വോട്ട് അഭ്യർത്ഥിക്കുന്നതിന് വേണ്ടിയുള്ള സ്ഥാനാർത്ഥി പര്യടനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നഗരസഭ മുൻ ചെയർമാൻമാർ,റിട്ടയേർഡ് തഹസിൽദാർ,റിട്ടേഡ് വില്ലേജ് ഓഫീസർ,അധ്യാപകർ തുടങ്ങിയ പരിചയസമ്പന്നരയാണ് പാർട്ടി മത്സര രംഗത്ത് ഇറക്കിയിട്ടുള്ളത് ബ്ലോക്ക് പ്രസിഡണ്ട് എം എസ് റെജി, ബീന ശശിധരൻ,എം ജെ രാജു, ഡെന്നി തോമസ്, അനു വട്ടത്തറ, ജോസ് മാളിയേക്കൽ, എൻ. മോഹനൻ, രമേശ് ഡി കുറുപ്പ്, ഡി രാജകുമാർ, തുടങ്ങി എല്ലാ സ്ഥാനാർത്ഥികളും പര്യടന പരിപാടിയിൽ പങ്കെടുത്തു
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനദ്രോഹ സർക്കാരിനെതിരെയുള്ള വിധിയെഴുത്ത് ഉണ്ടാകും:കെ പി ധനപാലൻ
