യുകെയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റു മരിച്ചു. സെൻട്രൽ ഇംഗ്ലണ്ടിലെ വോർസെസ്റ്ററിൽ വെച്ചുണ്ടായ ആക്രമണത്തിൽ ഹരിയാനയിലെ ചർഖി ദാദ്രി സ്വദേശിയായ വിജയ് കുമാർ ഷിയോറാൻ (30) എന്ന വിദ്യാർത്ഥിയാണ് കുത്തേറ്റു മരിച്ചത്. അതേസമയം ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 4:15 ഓടെ വോർസെസ്റ്ററിലെ ബാർബേൺ റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് യുവാവിനെ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
യുകെയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റു മരിച്ചു
