വൈക്കം: വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി സമൂഹങ്ങൾ നടത്തി വരുന്ന സന്ധ്യ വേല സമാപിച്ചു. സമാപന സന്ധ്യ വേല വടയാർ സമൂഹമാണ് നടത്തിയത്. ലക്ഷദീപം, പുഷ്പാലങ്കാരം പ്രാതൽ എന്നിവയും ദീപാരാധനക്ക് ശേഷം ഒറ്റപ്പണ സമർപ്പണവും നടന്നു. ആചാരപ്രകാരംബലിക്കൽ പുരയിൽ വെള്ള പട്ടു വിരിച്ച് അതിലാണ് ഒറ്റപ്പണ സമർപ്പണം നടത്തിയത്. പിന്നിട് കിഴിയാക്കി തല ചുമടായി എടുത്ത് വേദ മന്ത്രോച്ചാരണങ്ങളോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി ദേവസ്വത്തിൽ എല്പിച്ചു. ഇതിൽ നിന്നും ഒരു നാണയം കിഴിയാക്കി സൂക്ഷിയെടുത്തത് അടുത്ത സന്ധ്യ വേലയുടെ പ്രാരംഭ ചടങ്ങുകൾക്കായി ഉപയോഗിക്കും. സന്ധ്യ വേലയുടെ മുന്നോടിയായി സമൂഹം ഭാരവാഹികൾ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി വിശേഷാൽ വഴിപാടുകൾ നടത്തിയിരുന്നു .ഡിസംബർ 1 മുതൽ 12 വരെ സമൂഹത്തിൽ രുദ്രാഭിഷേകവുമുണ്ട്. സമൂഹം ഭാരവാഹികളായ എം.ഈശ്വരയ്യർ, മറ്റക്കാട്ട് ലക്ഷ്മണയ്യർ, ബി.ഗണേഷ്, എം.പി. ശർമ്മ, ശിവസുബ്രമ്മണി, എൻ.ബാലസുബ്രഹ്മണ്യൻ, ചെന്നൈ മഹാദേവൻ, ആലപ്പാട് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Related Posts
ചതുപ്പ് നികത്തി വൻകിട നിർമാണം
പീരുമേട്: സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി ചതുപ്പുനിലം മണ്ണിട്ട് നികത്തി വൻകിട നിർമാണം നടത്തുന്നതായി പരാതി. കരടിക്കുഴിയിലെ സ്വകാര്യ തോട്ടത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. പീരുമേട് മേഖലയിലെ ഏറ്റവും…
പറവൂർ ആർട്ട്സ് സൊസൈറ്റി നാടകമേള .
പറവൂർ ആർട്ട്സ് സൊസൈറ്റിയുടെ 18 -മത് പ്രൊഫഷ്ണൽ നാടകമേള സെപ്തംബർ 27 മുതൽ ഒക്ടോബർ 2 വരെ പറവൂർ മുനിസിപ്പൽ ജംഗ്ഷൻ പഴയ പാർക്കിൽ വച്ച് നടക്കും…
മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കുകജനകീയ സമരസമിതി ധർണ നടത്തി
മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമരസമിതി ധർണ നടത്തി. ജനകീയ സമിതി രക്ഷാധികാരി സിജു കൈതമറ്റം ധർണ ഉദ്ഘാടനം ചെയ്തു.…
