കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വൻ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്‍റെ എ സി പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗമല്ല. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ഈ ഭാഗത്തേക്ക് രോഗികൾ പോകാറില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *