വൈക്കത്തഷ്ടമി കോപ്പുതൂക്കൽ ചടങ്ങ് 30 ന് നടക്കും

വൈക്കം. വൈക്കത്തഷ്ടമിയുടെ കോപ്പു തൂക്കൽ നാളെ 30- 11-25 ക്ഷേത്രകലവറയിൽ നടക്കും.രാവിലെ 10 നും 11.30 നും ഇടയിലാണ് കോപ്പു തൂക്കൽ .ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുൻപായി നടത്തുന്ന ചടങ്ങാണ് കോപ്പുതുക്കൽ. വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമാണ് ചടങ്ങ്. ദേവസ്വം ഭരണാധികാരി അഷ്ടമിയുൽസവത്തിന് ആവശ്യമായ സാധനങ്ങൾ അളന്നു തൂക്കി ക്ഷേത്ര കാര്യക്കാരനെ എൽപ്പിക്കുന്നതാണ് ചടങ്ങ്. പ്രതീകാന്മകമായി മംഗള വസ്തുക്കളായ മഞ്ഞളും ചന്ദനവും അളന്ന് എല്പിക്കുന്നതോടെ ഉൽസവാദി ചടങ്ങുകൾ വീഴ്ച വരാതെ നടത്തുന്നതിന് ക്ഷേത്ര കാര്യക്കാരൻ ഏറ്റു വാങ്ങുന്നതായി വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *