വൈക്കം:ആചാര പെരുമയോടെ ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോൽസവത്തിന് കൊടികയറി. തന്ത്രി മുഖ്യൻ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി സാന്നിദ്ധ്യത്തിൽ ,കിഴക്കി നേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ തന്ത്രി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരി കൊടിയേറ്റിന് കാർമ്മികത്വം വഹിച്ചു. മേൽ ശാന്തി ആഴാട് ഉമേഷ് നമ്പൂതിരി ആഴാട് നാരായണൻ നമ്പൂതിരി കൊളായി നാരായണൻ നമ്പൂതിരി, ആഴാട് വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ സഹകാർമ്മിക രായി. വാദ്യമേളങ്ങളും മുത്തുക്കുടകളും ഗജവീരൻ വേണാട്ടു മറ്റം ഗോവിന്ദൻകുട്ടിയും അകമ്പടിയായി.—കെടാവിളക്കിൽ ദീപം തെളിഞ്ഞു.—ഉദയനാപുരം ക്ഷേത്രത്തിൽ ഉൽസവത്തിന് കൊടിയേറിയതോടെ കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ അസിസ്റ്റൻഡ് കമ്മിഷണർ സി.എസ് പ്രവീൺ കുമാർ ദീപ പ്രകാശനം നടത്തി. വൈക്കം അഡ്മിനിസ്ടേറ്റിവ് ഓഫിസർ ജെ.എസ് വിഷ്ണു സബ് ഗ്രൂപ്പ് ഓഫിസർ രാഹുൽ രാധാകൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി. ആറാട്ടു നാൾ കെടാവിളക്കിൽ ദീപം തെളിഞ്ഞു നിൽക്കും പ്രസിദ്ധമായ തൃക്കാർത്തിക ഡിസംബർ 4 നാണ്. 5 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും.
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോൽസവത്തിന് കൊടിയേറി
