“ഇനി തീപാറും പ്രചരണം: മുന്നണികൾ ഇഞ്ചോടിഞ്ച് “ചെമ്പകശ്ശേരി ചന്ദ്രബാബു

തിരുവനന്തപുരം: സ്ഥാനാർത്ഥി സ്ഥാനാരോഹണം പൂർത്തിയായ സാഹചര്യത്തിൽ ഇനി തീപാറും പ്രചരണമായിരിക്കും ഉണ്ടാവുക. നീയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടമായിരിക്കും നടക്കുന്നത്. 23,000 വാർഡുകളിലായി ഒരു ലക്ഷത്തോളം സ്ഥാനാർത്ഥികളാണ് അങ്കത്തട്ടിലുള്ളത്.രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തീവ്രമായ ഈ പോരാട്ടത്തിൽ വിജയവും പരാജയവും ,വരുന്ന നീയമസഭാ തെരഞ്ഞടുപ്പിൻ്റെ മറ്റൊലിയായിരിക്കും. തലസ്ഥാന നഗരിയിൽ വിമതശല്യവും മുന്നണി സ്ഥാനാർത്ഥികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. അഞ്ചിടത്ത്‌ എൽ.ഡി.എഫിനും യു.ഡി.എഫിനും ശല്യമായി വിമത സ്ഥാനാർത്ഥികളുടെ പ്രവർത്തനം ശക്തമായിരിക്കുകയാണ്. വിമതശല്യം മറ്റു ജില്ലകളിലും വ്യാപിച്ചിരിക്കുന്ന ബുദ്ധിമുട്ടിൽ ഇവരെ അനുനയിപ്പിക്കാൻ നേതൃത്വം അവസാന നിമിഷം വരെ ശ്രമം തുടർന്നിട്ടും ഒന്നും ഫലവത്തായിട്ടില്ലത്രെ. ഭരണപക്ഷത്തെ നേതാക്കൾ തമ്മിലുള്ള വടംവലി മുന്നണി രാഷ്ട്രീയത്തെ ഇളക്കി മറച്ചിട്ടിരിക്കുകയാണ്‌. പൊതുജനങ്ങളുടെ വിശ്വസം ആവിയാകുമെന്ന തോന്നലും ഇക്കൂട്ടർക്കുണ്ട്. എന്തായിരുന്നാലും വരും ദിവസങ്ങളിലെ സ്ഥാനാർത്ഥികളുടെ മത്സര പ്രചാരണങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം സ്വരൂപിക്കേണ്ടത് സ്ഥാനാർത്ഥികളുടെ ആവശ്യമെന്നതിനാൽ ഇപ്രാവിശ്യത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് കൊഴുപ്പ് കൂടും.

Leave a Reply

Your email address will not be published. Required fields are marked *