പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിലെ സി.പി.എമ്മുകാർ കുത്തി തിരുപ്പുകാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചിറ്റാറ്റുകര മണ്ഡലം യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവെൻഷൻ പൂയപ്പിളളിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതു പോലെ കുത്തി തിരുപ്പുകാർ മണ്ഡലത്തിൽ മറ്റെവിടെയുമില്ല. ഇവർ വികസന വിരുദ്ധരാണ്. സി.പി.എം.വാർഡുമെമ്പറുടെ കത്തിൻ്റെയും പഞ്ചായത്ത് ഭരണസമിതിയുടെ അനുവാദത്തോടെയും എം.എൽ.എ. ഫണ്ടിൽ നിന്നും റോഡിന് ഫണ്ട് അനുവദിച്ച് റോഡ് പണിതപ്പോൾ അതിനെതിരെ വിജിലൻസിൽ പരാതി നൽകിയ വരാണിവർ.ചിറ്റാറ്റുകരയിൽ യു.ഡി.എഫ്. അധികാരത്തിൽ വരുന്നതോടൊപ്പം 2026 ൽ യു.ഡി.എഫ്.സർക്കാർ വരുമ്പോൾ ചിറ്റാറ്റുകരയുടെ വികസന മുരടിപ്പിന് അന്ത്യമാകും.വടക്കേക്കരയടക്കം മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും യു.ഡി.എഫ്. അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.എം.സുദർശൻ അ ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി.എം.ബഷീർ, ഡി.സി.സി.ജനറൽ സെക്രട്ടറി എം.ടി.ജയൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഫ്രാൻസിസ് വലിയപറമ്പിൽ, വനിത ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ അഡ്വ. സാജിത സിദ്ദീക്ക്, കെ.വി.അനന്തൻ, മുസ് ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.അബ്ദുള്ള, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ നിത്യ ടീച്ചർ, ബിന്ദു ജോർജ്, ബ്ലോക്ക് സ്ഥാനാർത്ഥി പി.ആർ.സൈജൻ, ടി.കെ.ബിനോയ്, സാബു സുവാസ് ,ജി.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചിറ്റാറ്റുകരയിലെ സി.പി.എമ്മുകാർ കുത്തിത്തിരിപ്പുകാർ; വി.ഡി.സതീശൻ
