പരപ്പനങ്ങാടി : ഗ്രാമിക പള്ളിപ്പുറം രണ്ടാമത് തമ്പ്രേരി ഗോപാലകൃഷ്ണൻ മാസ്റ്റർ – കെ.വത്സല ടീച്ചർ മെമ്മോറിയൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. പരപ്പനങ്ങാടി മുൻസിപ്പൽ പരിധിയിലെ എൽപി – യുപി വിദ്യാർത്ഥികൾക്കായി ചെറമംഗലം എ യു പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച മത്സരം DIET സീനിയർ ലക്ച്ചററും, കലാ സാംസ്കാരിക പ്രവർത്തകയുമായ നിഷ പന്താവൂർ ഉദ്ഘാടനം ചെയ്തു. അധ്യാപകൻ ടി.കെ. ബാലസുബ്രമണ്യൻ ക്വിസ് മത്സരം നിയന്ത്രിച്ചു.ഗ്രാമിക പള്ളിപ്പുറം രക്ഷാധികാരി ടി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമിക പ്രസിഡൻ്റ് എ.വി. ജിത്തു വിജയ് സ്വാഗതം പറഞ്ഞു. ടി. കാർത്തികേയൻ, സി. ചന്ദ്രൻ മാസ്റ്റർ, ടി.എ. ഗിരീഷ് കുമാർ, ലത്തീഫ് തെക്കെപ്പാട്ട്, സി. സജീവ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഗ്രാമിക എക്സിക്യുട്ടീവ് കമ്മറ്റി അംഗം സി. ഇഷ നന്ദി അറിയിച്ചു.യു.പി വിഭാഗത്തിൽ ടി. ഷഹ്സ ( ബി.ഇ.എം. ഹൈസ്കൂൾ പരപ്പനങ്ങാടി) ഒന്നാം സ്ഥാനവും, കെ. ഫാത്തിമ ജസ്ന (ബി.ഇ.എം. ഹൈസ്കൂൾ പരപ്പനങ്ങാടി) രണ്ടാം സ്ഥാനവും, കെ. റിസാന നഷ്ഫ (എ.എം. യു.പി. സ്കൂൾ പാലത്തിങ്ങൽ) മൂന്നാം സ്ഥാനവും നേടി. എൽ.പി വിഭാഗത്തിൽ സി.കെ. ഗൗതം കൃഷ്ണ (എ.യു.പി. സ്കൂൾ ചെറമംഗലം) ഒന്നാം സ്ഥാനവും, കെ. മുഹമ്മദ് റിഹാൻ (എ.എം.എൽ.പി സ്കൂൾ നെടുവ സൗത്ത് ചെറമംഗലം) രണ്ടാം സ്ഥാനവും, എം. ഇഷാൻ ദേവ് ( എ.യു പി സ്കൂൾ ചെറമംഗലം ) , ഹിഷ മെഹ്റിൻ (എയുപി സ്കൂൾ ചെറമംഗലം) മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള ക്യാഷ് പ്രൈസും, മെമ്മൻ്റെയും നിഷ പന്താവൂർ വിതരണം ചെയ്തു. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
