തിരുവനന്തപുരം: മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ പുനഃസ്ഥാപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചിരിക്കുന്നത്. വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്യാൻ സ്വീകരിച്ച നടപടി റദ്ദാക്കിയതോടെ, മുട്ടടയിൽ വൈഷ്ണയ്ക്ക് മത്സരിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങി.വൈഷ്ണയുടെ പേര് തിരുവനന്തപുരം മുനിസിപ്പല്‍ കോര്പ്പറേഷന് 27-ാം വാര്‍ഡ്, മുട്ടട പാര്‍ട്ട് നമ്പര്‍ 5-ലെ വോട്ടര്‍ പട്ടികയില്‍ പുനസ്ഥാപിക്കാന്‍ കമ്മിഷന് ഉത്തരവിട്ടു.
വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ പുനഃസ്ഥാപിച്ചു
