ഐമാക് ഖത്തറും മറൂൺ ഫോക്സ് ഇവെന്റ്സും ചേർന്ന് ‘ഡ്യു ഡ്രോപ്‌സ്’സംഗീത നിശ സംഘടിപ്പിക്കുന്നു

ദോഹ: ഐമാക് ഖത്തറും മറൂൺ ഫോക്സ് ഇവെന്റ്സും ചേർന്ന് ഖത്തറിലെ ദോഹ സ്‌കിൽസ് ഡെവലപ്മെൻറ് സെന്ററിൽ സംഗീത പരിപാടി സംഘടിപ്പിക്കുന്നു. ‘ഡ്യു ഡ്രോപ്‌സ്’ആൽബങ്ങളിലെ മധുര മനോഹര ഗാനങ്ങളുമായി നവംബർ 21ന് വൈകീട്ട് നടക്കുന്ന പരിപാടിയുടെ പോസ്റ്റർ ലോഞ്ചിങ് റേഡിയോ മലയാളം 98.6 ൽ വെച്ച് നടന്നു.ഐമാക് അഡ്വൈസറി ബോർഡ്‌ ചെയർമാൻ അബ്ദുൽ സത്താർ, ലോക കേരള സഭ അംഗവും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ അബ്ദുൾ റഊഫ് കൊണ്ടോട്ടി, പ്രോഗ്രാം ഡയറക്ട്ടേഴ്‌സ് സമീർ തൃശ്ശൂർ, ഫാസിൽ അഷ്‌റഫ്‌ , ആർ ജെ ജിബിൻ, ഭാരവാഹികളും പാട്ടുകാരുമായ ഹനീസ് ഗുരുവായൂർ, റഫീഖ് കുട്ടമംഗലം, ഗിരീഷ് ചെങ്ങന്നൂർ, റഫീഖ് വാടാനപ്പള്ളി, ഷെറിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഓരോ കാലത്തെ പാട്ടുകൾക്കും ഒരു കഥ പറയാനുണ്ടാകും.നമുക്ക് നമ്മുടെ കാലത്തെ കഥ പറയുന്ന പാട്ടുകൾ കേൾക്കാം!ആ കഥയിൽ നമ്മുടെ പ്രണയമുണ്ട്,വിരഹമുണ്ട്,നൊമ്പരമുണ്ട്…തൊണ്ണൂറിന് ശേഷമുള്ള ആൽബങ്ങളിലെമധുരമേകിയ പ്രണയഗാനങ്ങളാണ് പ്രേക്ഷകർക്കായി ഒരുക്കുന്നത്.നവംബർ 21 ന് വൈകുന്നേരം 6 മണിക്ക് ഡ്യു ഡ്രോപ്‌സ് ആസ്വദിക്കുന്നതിന്ന് സ്കിൽസ് ഡെവലപ്പ്മെന്റ് സെന്ററിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *