വൈക്കം.വൈക്കം സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ 35 മത് സത്യസായി സംഗിതോൽസവം ആരംഭിച്ചു. തെക്കേനട സായി മന്ദിരത്തിൽ ഡോ.എം.എൻ. മൂർത്തി സംഗീതോൽസവം ഉൽഘാടനം ചെയ്തു. ഭാരവാഹികളായ രാജാകൃഷ്ണൻ , ജി. അനിൽകുമാർ , എ സ്. നടരാജൻ, പി.ആർ. പ്രസാദ്, സി. നീലകണ്ഠൻ , ഗീതാ സുഭാഷ് എന്നിവർ പ്രസംഗിച്ചു. സത്യ സായി സേവാ സമിതിയുടെ സുവർണ്ണ ജൂബിലി സ്മരണിക ‘ഭഗവനോടപ്പം ‘ അമൃത യൂണിവേഴ്സിറ്റി പ്രൊഫസർ എൻ.ആർ മേനോൻ നിർവഹിച്ചു. ബിലഹരി എസ് മാരാരുടെ സോപാന സംഗീതവും ഡോ, എം. എൻ. മൂർത്തിയുടെ സംഗീത സദസും നടന്നു. 23 നാണ് സമാപനം. സത്യസായിയുടെ ശതാബ്ദി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗീതോൽവത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കാലാകാരൻമാരാണ് പങ്കെടുക്കുന്നത്. 19 ന് വൈകിട്ട് 4 ന് സംകീർത്തന ഭജന സമിതിയുടെ ഭജന, 5 ന് വേദ ഭാസ്കർ , വിജയ ഭാസ്കർ എന്നിവരടെ സംഗീതസദസ്സ്., 6.30 ന് എം. മുത്തു കൃഷ്ണ യുടെ സംഗീതസദസ്സ് , 20 ന് വൈകിട്ട് 4 ന് വൈക്കം ശ്രീജിത്തിന്റെ വീണകച്ചേരി, 5 ന് വൈക്കം പ്രശാന്തന്റെ സംഗീതസദസ്സ്, 6.30 ന് ഡോക്ടർ പ്രിയദർശിനി സുനിലിന്റെ സംഗീതസദസ്സ് 21 ന് വൈകിട്ട് 4 ന് കുമാരി മീനാക്ഷി വർമ്മയുടെ സംഗീതസദസ്സ് 5 ന് ഡോക്ടർ വൈക്കം വിജയലക്ഷ്മിയുടെ സംഗീതസദസ്സ്, 6.30 ന് മിഥുൻ ജയരാജിന്റെ സംഗീതസദസ്സ്, 22 ന് വൈകിട്ട് 4ന് വിശാൽ അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതസദസ്സ്, 5 ന് ഡോക്ടർ ജി. ഭുവനേശ്വരിയുടെ സംഗീതസദസ്സ്, 6.30 ന് ചേപ്പാട് വാമനൻ നമ്പൂതിരിയുടെ സംഗീതസദസ്സ്. ചിത്രം. വൈക്കം സത്യസായി സംഗിതോൽസവം ഡോ.എം.എൻ. മൂർത്തി ഉൽഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *