വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയില്‍ കയര്‍ സൊസൈറ്റിയില്‍ വന്‍ അഗ്നിബാധ

കോഴിക്കോട് : വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയില്‍ കയര്‍ സൊസൈറ്റിയില്‍ വന്‍ അഗ്നിബാധ. കൊയിലാണ്ടി അണേല കറുവങ്ങാട് ജൂബിലിക്ക് സമീപത്തെ കയര്‍ സൊസൈറ്റിയിൽ ആണ് തീപ്പിടിത്തമുണ്ടായത്.കമ്പനി പറമ്പിലെ തെങ്ങില്‍ നിന്നും ഓല വൈദ്യുതി ലൈനില്‍ തട്ടുകയും തീപ്പൊരിയുണ്ടാവുകയായിരുന്നു.ഇത് നിലത്ത് കൂട്ടിയിട്ട ചേരിയിലേക്ക് പടർന്ന് പിടിക്കുകയുമായിരുന്നു.ഉടന്‍ തന്നെ കൊയിലാണ്ടിയില്‍ നിന്നും മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനാ വാഹനങ്ങള്‍ എത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ തീ പൂര്‍ണമായും അണച്ചു.

Leave a Reply

Your email address will not be published. Required fields are marked *