പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ റാലി

National

ഡല്‍ഹി: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ റാലി. ഗോസംരക്ഷണ സംഘടനയായ ഭാരതീയ ഗൗ ക്രാന്തി മഞ്ചാണ് തിങ്കളാഴ്ച രാംലീല മൈതാനിയിൽ റാലി നടത്തിയത്. കശാപ്പ് ഉടൻ നിരോധിക്കണമെന്നും പശുക്കളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

പശുവിനെ കശാപ്പ് ചെയ്യുന്നത് 33 കോടി ഹൈന്ദവ ദേവന്മാരെ വധിക്കുന്നതിന് തുല്യമാണെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.പശുക്കളെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് രാജ്യത്തെ സന്യാസിമാരും ദർശകരും വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെന്ന് ഭാരതീയ ഗൗ ക്രാന്തി മഞ്ചിന്‍റെസ്ഥാപകൻ ഗോപാൽ മണി മഹാരാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *