വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മത്സ്യബന്ധന തുറമുഖത്ത് ഉണ്ടായ തീപിടിത്തത്തില്‍ 40 ബോട്ടുകള്‍ കത്തിനശിക്കുകയും രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒന്നിലധികം അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. വാതക ചോര്‍ച്ചയാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
വിശാഖപട്ടണം ഫിഷിംഗ് ഹാര്‍ബറില്‍ വന്‍ തീപിടിത്തം: 40 ഓളം ബോട്ടുകള്‍ കത്തിനശിച്ചു
