വൈക്കം : BJP ക്ക് നൂറ് ശതമാനം വിജയ സാധ്യതയുള്ള വാർഡിലടക്കം BJP ക്ക് വിമത സ്ഥാനാർത്ഥികൾ . നിലവിൽ വൈക്കം മുൻസിപ്പൽ കൗൺസിലറും BJP വൈക്കം മണ്ഡലം സെക്രട്ടറിയുമായ ഗിരിജാകുമാരി , BJP കോട്ടയം മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയും BJP വൈക്കം മുനിസിപ്പാലിറ്റി മുൻ പ്രസിഡന്റുമായ പ്രീയാ ഗിരീഷ് എന്നിവരാണ് BJP യുടെ റിബൽ സ്ഥാനാർത്ഥികളായി പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഇവർ രണ്ടു പേരും മത്സരിക്കുന്നത് ജനറൽ വാർഡുകളിലാണ്.BJP ക്ക് മുൻപും തലവേദന സൃഷ്ടിച്ചയാളാണ് പ്രീയാ ഗിരീഷ്.ടൗൺ പ്രസിഡന്റായിരിക്കേ അർബൻ സഹകരണ ബാങ്കിൽ കോൺഗ്രസ് പാനലിൽ മത്സരിച്ചതിന് ടൗൺ പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് പ്രീയയെ നീക്കിയിരുന്നു.രണ്ട് പേരും ഒരേ വീട്ടിൽ നിന്നുള്ളവരാണ് എന്നതാണ് മറ്റൊരു വസ്തുത. ഗിരിജയുടെ സഹോദരൻ്റെ ഭാര്യ ആണ് പ്രിയ.
BJP ക്ക് തലവേദനയായി ഒരു പക്ഷെ സിറ്റിംഗ് വാർഡിൽ മറ്റൊരു വനിതാ കൗൺസിലറും മുതിർന്ന പാർട്ടി ഭാരവാഹിയും റിബൽ ആവാൻ സാധ്യതയുമുണ്ട്.
റിബൽ ശല്യം മൂലം BJP ക്ക് ഇതുവരെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
വൈക്കം മുൻസിപ്പാലിറ്റി ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറിയ BJP നേതൃത്വത്തിന് വിമത ശല്യം വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
BJP യിലെ പടലപിണക്കങ്ങൾ സാകൂതം വീക്ഷിക്കുന്ന LDF വിമതരായി മത്സരിക്കുന്ന BJP യുടെ സിറ്റിംഗ് കൗൺസിലർമാർക്ക് പിന്തുണ നൽകാൻ സാധ്യതയുമുണ്ട്.


