കാർ ഓടിച്ചിരുന്നത് ഉമർ നബി, ഡിസംബർ 6ന് വൻ ആക്രമണത്തിന് പദ്ധതിയിട്ടു

ഡൽഹി സ്ഫോടനക്കേസ് പ്രതി ഡോ. ഉമർ നബിതന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് സ്ഥിരീകരീകരണം. കുടുംബംഗങ്ങളുടെ ഡി എൻ എ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വൈറ്റ് കോളർ ഭീകര സംഘത്തിലെ പ്രധാനികൾ ഡോ ഉമറും ഡോ. മുസമ്മിൽ ഷക്കീലുമെന്ന് എൻഐഎ. ഡിസംബർ 6 ന് വൻ ആക്രമണം നടത്താൻ സംഘം പദ്ധതിയിട്ടതായി റിപ്പോർട്ട് പുറത്ത്. സ്ഫോടനം നടത്തിയ ഐ 20 കാർ വാങ്ങാൻ ഉമർ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ താരിഖ് എന്ന പേര് ഉപയോഗിച്ചതായി വിവരമുണ്ട്.ഉമർ സ്ഫോടനം നടത്തിയത് മുസമിൽ പിടിയിലായതോടെ എന്നാണ് നിഗമനം. മുസമ്മിൽ അറസ്റ്റിലായതോടെ ഉമർ പരിഭ്രാന്തിയിലാവുകയായിരുന്നു. ഉമർ വൻ ആക്രമണ പദ്ധതി മുസമിലുമായി പങ്കുവെച്ചിരുന്നു. ഉമറും മുസമിലും തമ്മിൽ 2018 മുതൽ ബന്ധം ഉണ്ടായിരുന്നതായി പോലീസ് വൃത്തങ്ങൾ പറയുന്നു. സ്ഫോടനത്തിന് മുൻപ് സെൻട്രൽ ഡൽഹിയിലെ ഫൈസ്-ഇ-ഇലാഹി മസ്ജിദിൽ ഉമർ എത്തിയതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *