മൂന്നു ദിവസത്തേക്ക് അടിയന്തര ജാഗ്രത വിമാനത്താവളങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ

ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ കനത്ത സുരക്ഷ ഏർപ്പാടാക്കി. തിരുവനന്തപുരം ഉൾപ്പെടെ വിമാനത്താവളങ്ങൾ, എയർ സ്ട്രിപ്പുകൾ, എയർഫീൽഡുകൾ, വ്യോമസേന കേന്ദ്രങ്ങൾ, ഹെലിപ്പാടുകൾ, ഫ്ലെയിങ് സ്കൂളുകൾ, ഏവിയേഷൻ ട്രെയിനിങ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ കർശനമാക്കാൻ ആണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഡയറക്ടർ ജനറൽ നിർദ്ദേശം നൽകിയത്. ഇന്നലെ മുതൽ മൂന്നുദിവസത്തേക്ക് അടിയന്തര ജാഗ്രത പാലിക്കാൻ ആണ് നിർദ്ദേശം. നിരീക്ഷണം ശക്തമാക്കാനും വിമാനത്താവളങ്ങളിലെ സിസിടിവികൾ 100% പ്രവർത്തന സജ്ജനം ആക്കണമെന്നും എയർക്രാഫ്റ്റ് ഓപ്പറേറ്റർമാർ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും ഉത്തരവിട്ടു. യാത്രികരുടെയും ചരക്ക് നീക്കത്തിന്റെയും പരിശോധന കർഷകമാക്കുകയും യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുമ്പ് രണ്ടാമത്തെ പരിശോധന നിർബന്ധമായി നടത്തണമെന്നും നിർദ്ദേശിക്കുന്നു. വിമാനത്താവളങ്ങളിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ വാഹനങ്ങളും കർശനമായി പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *