മുംബൈ: ബിഗ് ബോസ് റിയാലിറ്റി ഷോ കണ്ടുകൊണ്ട് 80 കിലോമീറ്റർ വേഗത്തിൽ ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നടപടിയെടുത്ത് ബസ് കമ്പനി.യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു പരിഗണനയും നൽകാതെയുള്ള സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.പുലർച്ചെ 2.50 നാണ് വിഡിയോ ചിത്രീകരിക്കുന്നതെന്നും ദൃശ്യങ്ങളിൽ കാണാം. ബസ് ഓടിക്കുന്നതിനിടെ സ്റ്റിയറിംഗ് വീലിന് അടുത്ത് മൊബൈൽ ഫോൺ വച്ച് ബിഗ് ബോസ് കാണുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.
ബിഗ് ബോസ് റിയാലിറ്റി ഷോ കണ്ടുകൊണ്ട് വേഗത്തിൽ ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ; ഡ്രൈവർക്കെതിരെ നടപടിയെടുത്ത് ബസ് കമ്പനി
