തിരുവനന്തപുരം : ഭരണഭാഷ മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് വികാസ് ഭവനിലെ കാർഷികവികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ജീവനക്കാർക്കായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. മലയാള ദിനാഘോഷത്തിൻ്റെ ഭാഗമായി സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സജിത എസ്. പണിക്കർ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭരണഭാഷാ ഭാഷാവാരാചരണത്തിന്റെ ഭാഗമായി മലയാള ഭാഷാപ്രശ്നോത്തരി, കഥ,കവിത,ഉപന്യാസ രചനാ മത്സരങ്ങൾ, കവിതാപാരായണം, ഇംഗ്ലീഷ് വാക്കുകളും സമാന മലയാളപദങ്ങളും വ്യക്തമാക്കുന്ന ഒരാഴ്ച നീണ്ടുനിന്ന പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. ഭരണഭാഷ വാരാഘോഷ സമാപനചടങ്ങിൽ ജീവനക്കാർക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളായ അനുര നായർ എ.ആർ, അഖിൽ രാജൻ, റിനി ടോം, ജിബിൻ ഇ.കെ, മിഥുൻ ശേഖർ, കുളത്തൂർ സുനിൽ, സുശീലൻ കുന്നത്തുകാൽ, ശ്രീകല.ആർ, സുമയ്യമോൾ കെ.എസ്, രാഹുൽ.എസ്, വിഷ്ണു പ്രശാന്ത്, അഭയ.വി എന്നിവർക്ക് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സജിത എസ്.പണിക്കർ സമ്മാനങ്ങൾ വിതരണം ചെയ്തു. ലോ ഓഫീസർ സംഗീത ജി.എസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ അജിത് ചാക്കോ, പബ്ലിക് റിലേഷൻസ് ഓഫീസർ ഷിബിന ഇല്യാസ്, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർമാരായ പ്രമോദ് എം.എസ്, ദീപ.സി, റൂബി ജെന്നറ്റ് ജോണി, എ.ഒ അഞ്ജലി ദിവാകരൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റുമാരായ ആർ.സരിത, റോജ എസ്. നായർ, അക്കൗണ്ട്സ് ഓഫീസർമാരായ സുരേഷ്, ദേവികൃഷ്ണ.എസ്, ഒ ആൻ്റ് എം സെക്ഷൻ സൂപ്രണ്ട് സുധീബ് ജി.വി, സതീഷ് കണ്ടല, ശരണ്യ വി.എസ്, ശ്രീജിത്ത് വി.കെ, ലേഖ പി.എസ്, ശാന്തികൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
കൃഷി ഡയറക്ടറുടെ കാര്യാലയത്തിൽ ഭരണഭാഷാ വാരാഘോഷം സമാപിച്ചു
