തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ സംസ്കൃതം വിഭാഗം മേധാവിക്കെതിരെ കേസ്. വിജയകുമാരിക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു.കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ നേതാവും, ഗവേഷകനുമായ വിപിൻ വിജയൻ നൽകിയ പരാതിയിലാണ് കേസ്. എസ് സി| എസ് എസ് ടി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.അധ്യാപിക ജാതി പറഞ്ഞ് ആക്ഷേപിക്കുകയും തീസസിൽ ഒപ്പിടുകയും ചെയ്തില്ലെന്നാണ് വിദ്യാർത്ഥിയുടെ പരാതി.
ജാതി അധിക്ഷേപം;കാര്യവട്ടം ക്യാമ്പസിലെ സംസ്കൃതം വിഭാഗം മേധാവിക്കെതിരെ കേസ്
