എൻ.ആർ. ഐ കൗൺസിൽ നേതൃത്വ സമ്മേളനം നവംബർ 8 ന്

എറണാകുളം: പ്രവാസികളുടെ കേന്ദ്രീയ സംഘടനയായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടേയും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റേയും സംയുക്ത നേതൃത്വ സമ്മേളനം നവംബർ 8-ാം തീയതി ശനിയാഴ്ച രാവിലെ 10-30 നുഎറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ഹാളിൽ നടക്കും. ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്, കൺസ്യൂമർ ഫെഡ് മുൻ ചെയർമാൻ എം. മെഹബൂബ്, ഡോ.കെ.അബ്ദുള്ള ഹംസ കുവൈറ്റ് എന്നിവർ പങ്കെടുക്കും.നോർക്ക ആരോഗ്യ ഇൻഷുറൻസ്, പ്രവാസി പെൻഷൻ എന്നി പദ്ധതികളിന്മേലുള്ളന്യൂനതകളെ കുറിച്ച് ചർച്ച നടത്തും. മടങ്ങിയെത്തിയ പ്രവാസികളുടെ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനാവശ്യമായ കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *