ചെന്നൈ: പുതുചേരിയിലും തമിഴ്നാട്ടിലും എൻഐഎ റെയ്ഡ് നടത്തി. ചെന്നൈയിൽ 3 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ഷബാബുദീൻ, മുന്ന, മിയാൻ എന്നി 3 ബംഗ്ലാദേശി പൗരൻമാരാണ് അറസ്റ്റിലായത്. ത്രിപുരയിലെ മേൽവിലാസത്തിൽ എടുത്ത വ്യാജ ആധാർ കാർഡുകളും കണ്ടെടുത്തു. ഇവർക്ക് നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉത്തരേന്ത്യക്കാരെന്ന വ്യാജേനയാണ് മൂന്ന് പേരും ഇവിടെ താമസിച്ചിരുന്നത്.
പുതുചേരിയിലും തമിഴ്നാട്ടിലും എൻഐഎ റെയ്ഡ്
