കൊല്ലത്ത് മുൻ വൈരാഗത്തെ തുടർന്ന് ചായക്കടയിലെ തൊഴിലാളിയായ അസം സ്വദേശി ഭാസ്കർ ജ്യോതിയെ (32) തഴുത്തല സ്വദേശി ആനന്ദ് (32)വെട്ടിപ്പരിക്കേൽപ്പിച്ചു. രണ്ടുദിവസം മുൻപ് കടയിൽ എത്തിയ ആനന്ദിൻ്റെ ദേഹത്തു ഭാസ്കർ തട്ടിയത് ഇഷ്ടമാവാതെ, ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഇന്നലെ വൈകിട്ട് കടയിലെത്തിയ ആനന്ദ് വെട്ടുകത്തികൊണ്ട് ഭാസ്കർ ജ്യോതിയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. ഭാസ്കറിനെ കൊട്ടിയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനന്ദിനെ കൊട്ടിയം പോലീസ് പിടികൂടി.
