പെരിന്തൽമണ്ണ: ജനപ്രതിനിധികളുടെ ഉത്തരവാദിത്വവും ജനസേവനത്തിന്റെ പ്രാധാന്യവും മനസിലാക്കി പൊതുസേവന രംഗത്ത് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ സഹായിക്കുന്ന ‘നിങ്ങൾക്കുമാകാം ജനപ്രതിനിധി’ എന്ന തലക്കെട്ടിൽ പരിശീലന സെമിനാർ നവംബർ 2 -ന് പെരിന്തൽമണ്ണയിൽ നടക്കുന്നു.
ഞായറാഴ്ച രാവിലെ 9:30 മുതൽ പെരിന്തൽമണ്ണ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് ആരംഭിക്കുന്ന പരിപാടി ട്രയാങ്കിൾ എന്ന സാംസ്കാരിക സംഘടനയാണ് സംഘടിപ്പിക്കുന്നത്.
പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി ഷാജി ഉദ്ഘാടനം ചെയ്യും.
ട്രയാങ്കൾ ചെയർമാൻ എൻ.എ. മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിക്കും.
റിട്ട കേരള ഓഡിറ്റ് വകുപ്പ് ജോയിൻ്റ് ഡയറക്ടറും എഴുത്തുകാരനുമായ കെ.വി. അനിൽകുമാർ വിഷയമവതരിപ്പിക്കും.
പൊതു ജീവിതത്തിലൂടെ സാമൂഹിക വികസനത്തിൽ യുവജനങ്ങളും പുതുതായി കടന്ന് വരുന്ന ജനപ്രതിനിധികളും സജീവ പങ്കാളിത്തം വഹിക്കണമെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ സെമിനാറിൽ താൽപ്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 94960 40444
‘നിങ്ങൾക്കുമാകാം ജനപ്രതിനിധി’
പരിശീലന സെമിനാർ നവംബർ രണ്ടിന് പെരിന്തൽമണ്ണയിൽ.
