ആനങ്ങാടിയിൽ നിന്നും കടലിൽ പോയ വള്ളം മറിഞ്ഞ് അപകടം

പരപ്പനങ്ങാടി : ആനങ്ങാടിനിന്നും കടലിൽ പോയ വള്ളം മറിഞ്ഞ് അപകടം വള്ളത്തിൽ ഉണ്ടായിരുന്ന ഇരുപത് പേരെ രക്ഷപ്പെടുത്തി.ആനങ്ങാടിയിൽ നിന്നും കടലിൽ പോയ അൽഹുദാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. 23 പേര് ജോലിയെടുക്കുന്ന വള്ളംശക്തമായ തിരമാലയിൽ ആടിയുലഞ്ഞ് പരപ്പനങ്ങാടി സദ്ധാംബീച്ച് പടിഞ്ഞാറ് ഭാഗത്ത് മറിയുകയായിരുന്നു.പരപ്പനങ്ങാടിയിൽ നിന്നെത്തിയ മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും എത്തിയാണ് ഇവരെ കരക്ക് എത്തിച്ചത്.ആനങ്ങാടി സ്വദേശികളായ ഫവാസ് , ശംസീർ, അബ്ദുൽ ഖാദർ എന്നിവർക്കാണ് പരിക്കേറ്റത്. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചവരുടെ പരിക്ക് ഗുരുതരമല്ല

Leave a Reply

Your email address will not be published. Required fields are marked *