ചെമ്മനത്തുകര കയര്‍ വ്യവസായ സഹകരണ സംഘത്തിന് ഇനി സ്വന്തം കെട്ടിടം

വൈക്കം ; ചെമ്മനത്തുകര വി 1337-ാം നമ്പര്‍ കയര്‍ വ്യവസായ സഹകരണ സംഘത്തിന് നിര്‍മിച്ച പുതിയ ഓഫീസ് കെട്ടിടം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. കെ. ഗണേശന്‍ ഉദ്ഘാടനം ചെയ്തു. വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘത്തിന് ഇതോടെ സ്വന്തം ഓഫീസായി. സമ്മേളനത്തില്‍ സംഘം പ്രസിഡന്റ് കെ. ആര്‍. സഹജന്‍ അധ്യഷത വഹിച്ചു. ബോര്‍ഡ് മെമ്പര്‍ ഷിബു കോമ്പാറ, സംഘം സെക്രട്ടറി ടി. ഡി. രജനി, സി. പി. എം ഏരിയ സെക്രട്ടറി പി. ശശിധരന്‍, കയര്‍ ഇന്‍സ്‌പെക്ടര്‍ പി. ജി. അമ്പിളി, വി. എം. ദേവിദാസ്, സി. ഡി. സ്വരാജ്, എം. ജി. ഗോപകുമാര്‍, കെ. കെ. ശശികുമാര്‍, ഇ. എന്‍. സാലിമോന്‍, എസ്. അനീഷ്, എന്‍. രാമദാസ്, ഗീത പ്രകാശന്‍, എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം ;ചെമ്മനത്തുകര കയര്‍ വ്യവസായ സഹകരണ സംഘത്തിന് സ്വന്തമായി നിര്‍മിച്ച ഓഫീസ് കെട്ടിടം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. കെ. ഗണേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *