വൈക്കം ; കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്ത്വത്തില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസ്സാന്‍ മേളയും സമഗ്ര കൂണ് ഗ്രാമം പദ്ധതിയുടെ ബ്ലോക്ക് തല പ്രവര്‍ത്തന ഉദ്ഘാടനവും സി. കെ. ആശ എം. എല്‍. എ നിര്‍വഹിച്ചു. എസ്. എന്‍. ഡി. പി. യൂണിയന് ഹാളില്‍ നടന്ന സമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീത രാജേഷ് അധ്യഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ കൈമാറ്റം നടത്തി. കോട്ടയം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി. ജോ. ജോസ് പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ വിനു ചന്ദ്രബോസ്, ഡോ. ആശ വി. പിള്ളൈ, പഞ്ചായത്ത് പ്രസിഡന്റ്മാരായ സുകന്യ സുകുമാരന്‍, പി. പ്രീതി, ശ്രീജി ഷാജി, പി. കെ. ആനന്ദവല്ലി, നഗരസഭ വൈസ് ചെയര്മാന് പി. ടി. സുഭാഷ്, സിന്ധു സജീവന്, റെജിമോള്‍ തോമസ്, ലെന്‍സി തോമസ്, പി. ജി. സീന, എസ് ബിന്ധ്യ എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം ; കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടത്തിയ ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസാന്‍ ബ്ലോക്ക് തല പ്രവര്‍ത്തന ഉദ്ഘാടനം സി. കെ. ആശ എം. എല്‍. എ നിര്‍വഹിക്കുന്നു.
കൃഷി വകുപ്പ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസാന്‍ മേള നടത്തി
