ഉഴവൂർ ബൈബിൾ കൺവൻഷൻ ഒരുക്കങ്ങൾ പൂർത്തിയായി.കൺവൻഷൻ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കും.

കോട്ടയം: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലിയുടെ ഭാഗമായി കോട്ടയം അതിരൂപത ഒരുക്കുന്ന ബൈബിൾ കൺവൻഷൻ ഒക്ടോബർ 24, 25, 26, 27 തീയതികളിലായി ഉഴവൂർ ഒ.എൽ.എൽ. ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു. കോട്ടയം അതിരൂപതയിലെ പ്രമുഖ ദേവാലയമായ ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് ഫൊറോന പള്ളിയാണ് ഈ വചന വിരുന്നിന് ആതിഥ്യം അരുളുന്നത്. ഉഴവൂർ ഫൊറോനായിലെ 9 പള്ളികളിൽ നിന്നുമുള്ള വൈദികരും സന്യസ്‌തരും അല്‌മായരും ഉൾപ്പെടുന്ന വിവിധ കമ്മറ്റികൾ ഈ കൺവൻഷന് നേതൃത്വം നൽകുന്നു. ഉഴവൂർ പള്ളി വികാരി . ഫാ. അലക്സ് ആക്കപറമ്പിൽ ആണ് ജനറൽ കൺവീനർ. പതിനായിരത്തോളം ആളുകൾക്ക് സ്വസ്ഥമായി ഇരുന്ന് ദൈവവചനം കേൾക്കുന്നതിനുള്ള ക്രമീകരണങ്ങൾ എല്ലാം പൂർത്തിയാക്കി കഴിഞ്ഞു. നാനാ ജാതി മതസ്ഥരായ ആളുകൾ ദൈവവചനം ശ്രവിക്കുവാനും ജീവിത നവീകരണം നേടുവാനുമായി വചന കൂടാരത്തിൽ എത്തിച്ചേരും. എല്ലാ ദിവസവും വൈകിട്ട് 4.30 ന് ജപമാലയും അഞ്ചുമണിക്ക് ദിവ്യബലിയും ഉണ്ടായിരിക്കും. തുടർന്ന് 6 മണി മുതൽ 9 മണി വരെയായിരിക്കും ബഹുമാനപ്പെട്ട വചനപ്രഘോഷണം നടക്കുന്നത്. ഫാ.ഡാനിയേൽ പൂവണ്ണത്തിൽ കൺവൻഷനിൽ വചന പ്രഘോഷണം നയിക്കുംഉഴവൂർ. ഇടക്കോലി. അമനകര. വെളിയന്നൂർ. അരീക്കര, ചേറ്റുകളം, പയസ് മൗ പുതുവേലി, മോനിപ്പള്ളി എന്നീ 9 ഇടവകകൾ സംയുക്തമായി കൺവൻഷന് ആതിഥ്യം അരുളുന്നു.പതിനായിര ത്തോളം പേർക്ക് ഇരിക്കാവുന്ന പന്തലും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്301 അംഗ കമ്മറ്റി. പല ഗ്രൂപ്പുകളായി പ്രവർത്തിക്കുന്നു.ധ്യാന ദിവസങ്ങളിൽ അതിരൂപതയിലെ മെത്രാപ്പോലീത്ത, സഹായ മെത്രാന്മാർ, വികാരി ജനറൽമാർ. ഫൊറോനാ വികാരിമാർ തുടങ്ങിയവർ തുടക്കത്തിൽ ബലി അർപ്പിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും.കൺവൻഷൻ വിജയത്തിനു വേണ്ടി മാസങ്ങൾക്കു മുമ്പേ കുടുംബങ്ങളിൽ (അതിരൂപത മുഴുവനും) പ്രാർത്ഥനയും ഉഴവൂർ ഫൊറോനായിൽ പ്രത്യേക ആരാധനയും, ധ്യാനപന്തലിൽ ജപമാലയും നടത്തി പ്രാർത്ഥിച്ചു ഒരുങ്ങുന്നു.കൺവൻഷൻ്റെ വിജയത്തിനായി ഉഴവൂർ ഫൊറോനാ വികാരി ജനറൽ കൺവീനറായും വിവിധ വൈദികരുടെയും അത്മായരുടെയും നേത്യത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.ഒക്ടോബർ 24 ന് വൈകുന്നേരം 4.30 ന് ജപമാല. ബൈബിൾ പ്രതിഷ്ഠ, 5.00മണിക്ക് മാർ.ജോസഫ് പണ്ടാരശ്ശേരിൽ ദിവ്യബലി അർപ്പിച്ച് ഉദ്ഘാടനം നിർവ്വഹിക്കും.ഫാ. സ്റ്റീഫൻ കണ്ടാരപ്പളളി, ഫാ. ജോൺസൺ നിലാനിരപ്പേൽ എന്നിവർ സഹകാർമ്മികരാകും.6.15 ന് ഗാനശുശ്രൂഷ 6.30 ന് വചനശുശ്രൂഷ തുടർന്ന് 8.30 ന് ദിവ്യകാരുണ്യ ആരാധന25ന് 4.30 മണിയ്ക്ക് ജപമാല5.മണിക്ക് വി. കുർബാന -ഫാ. തോമസ് ആനിമൂട്ടിൽ മുഖ്യ കാർമ്മികനാകും. ഫാ. സൈമൺ പുല്ലാട്ട്, ഫാ. റെന്നി കട്ടേൽ എന്നിവർ സഹകാർമ്മികരാകും.6മണിക്ക് വചനശുശ്രൂഷ, ആരാധന26-ന് വൈകുന്നേരം 4.30 ന് ജപമാല 5 മണിക്ക് ദിവ്യബലി റവ.ഫാ.മൈക്കിൾ വെട്ടിക്കാട്ടിൽ മുഖ്യ കാർമ്മികനാകും. സഹകാർമ്മികരായി ഫാ.തോമസ് പ്രാലേൽ,ഫാ. സാബു മാലിത്തുരുത്തേൽഎന്നിവർ ദിവ്യബലിയിൽ പങ്കെടുക്കും.6.മണിക്ക് വചനശുശ്രൂഷ,ആരാധനസമാപന ദിനമായ 27 ന് 4.30 മണിക്ക് ജപമാല, 5.00മണിക്ക് വി. കുർബാന ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് മുഖ്യ കാർമ്മികനാകും..ഫാ. തോമസ് ഇടത്തിപ്പറമ്പിൽ, ഫാ. സൈജു പുത്തൻപറമ്പിൽ എന്നിവർ സഹകാർമ്മികരാക്കും.6 മണിക്ക് വചനശുശ്രൂഷ, 8.30ന് ദിവ്യകാരുണ്യ ആരാധന 8.45 ന് ദിവ്യകാരുണ്യ പ്രദക്ഷിണം. ഗീവർഗീസ് മാർ അപ്രേം പ്രഭാഷണം നടത്തും.കൺവൻഷനിൽ പങ്കെടുക്കുന്നവർക്കായി ഗതാഗത സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുര്യനാട് ഭാഗത്തുനിന്ന് വരുന്നവർ സെൻ്റ്. സ്റ്റീഫൻസ് കോളേജിന്റെ ഗ്രൗ ണ്ടിലേക്കും,പാല, കുടക്കച്ചിറ, കുറിച്ചിത്താനം. ഭാഗങ്ങളിൽ നിന്നും വരുന്നവർ പള്ളിയുടെ പാർക്കിംങ് ഗ്രൗണ്ടിലും ഒ എൽ എൽ. ഹൈസ്‌കൂളിൻ്റെ മുൻ വശത്തും.കൂത്താട്ടുകളം അരീക്കര ഭഗത്തു നിന്ന് വരുന്നവർ പാരീഷ് ഹാളിൻ്റെ പിറകിലുള്ള ഗ്രൗിലേക്കും പാർക്ക് ചെയ്യേതാണ്.കൺവൻഷനു ശേഷം വിവിധ സ്ഥലങ്ങളിലേക്കുള്ള ബസ്സുകൾ (പൊതുഗതാഗതം) സെന്റ്.ജോൺസ സ്‌കൂളിൻ്റെ മുൻവശത്തുളള ഗ്രൗിൽ പാർക്ക് ചെയ്യുന്നതാണ്.വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ കെ. ആർ. നാരായണൻ മെമ്മോറിയൽ ഹോസ്‌പിറ്റലിൻ്റെ സമീപമുള്ള പിയേഴ്‌സിന്റെ പുരയിടത്തിൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.പളളിക്കവല മുതൽ കോളേജിൻ്റെ പ്രധാന കവാടം വരെയുള്ള റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതന്നും സംഘാടകർ അറിയിച്ചുപത്രസമ്മേളനത്തിൽ പത്രസമ്മേളനത്തിൽ റവ. ഫാ. അലക്‌സ് ആക്കപറമ്പിൽ (ജനറൽ കൺവീനർ) ഫാ. ജോസഫ് ഈഴാറത്ത് ( പബ്ളിസിറ്റി, മീഡിയ കമ്മീഷൻ കൺവീനർ), ഫാ. ജോസ് നെടുങ്ങാട്ട്, സജോ സൈമൺ വേലിക്കെട്ടേൽ,സ്റ്റീഫൻ കുര്യൻ വെട്ടത്തുകണ്ടത്തിൽ, ഫ്രാൻസിസ് സിറിയക്ക്, സ്റ്റീഫൻ എബ്രാഹം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *