കൊല്ലം ഓയൂർ വെളിയത്ത് മുട്ടറ മരുതിമലയുടെ മുകളിൽ നിന്ന് ചാടിയ ചികിത്സയിൽ കഴിഞ്ഞിരുന്ന മെഴുവേലി സുവർണ്ണ ഭവനിൽ സുകുവിന്റെ മകൾ ശിവർണ (14)മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കഴിയുകയായിരുന്നു കുട്ടി ഇന്നലെ വൈകിട്ട് മരണത്തിന് കീഴടങ്ങുക ആയിരുന്നു . ശിവർണയക് ഒപ്പം ചാടിയ വിദ്യാർഥിനി പെരിങ്ങനാട് ദിലീപ് ഭവനത്തിൽ മീനു സംഭവദിവസം തന്നെ മരിച്ചിരുന്നു. രണ്ടുപേരും പെരിങ്ങനാട് തൃച്ചന്തമംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾ ആയിരുന്നു.
