സൂര്യയെ നായകനാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’ എന്ന ചിത്രത്തിലെ ‘ഗോഡ് മോഡ്’ ഗാനം ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി പ്രേക്ഷകരിലേക്ക് എത്തി. ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യാൻ നേരത്തെ പദ്ധതിയിട്ടിരുന്നുവെങ്കിലും, കമ്പ്യൂട്ടർ ഗ്രാഫിക്‌സ് ജോലികൾ പൂർത്തിയാക്കാൻ സമയമെടുക്കുന്നതിനാൽ റിലീസ് തീയതി മാറ്റിവെച്ചതായി ആർ ജെ ബാലാജി അറിയിച്ചിരുന്നു.എങ്കിലും ദീപാവലിക്ക് ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്യുമെന്നും സംവിധായകൻ അന്ന് വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് ഇപ്പോൾ ‘ഗോഡ് മോഡ്’ ഗാനം പുറത്തുവിട്ടിരിക്കുന്നത്.2005 ന് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.
സൂര്യയുടെ പുതിയ ചിത്രം ‘കറുപ്പ്’ ലെ ആദ്യ ഗാനം പുറത്ത്
