ഇന്ത്യയുടെ അഭിമാനമായ ഒരു മലയാളി റാപ്പർ ഹനുമാന്‍കൈന്‍ഡിനെ പുകഴ്ത്തി പ്രശസ്ത ബ്രിട്ടീഷ് ഗായകന്‍ എഡ് ഷീരന്‍. “ഐ ലൗവ് എച്ച്എംകെ – അദ്ദേഹത്തിന്റെ ഷോ കാണാന്‍ അവസരം ലഭിച്ചു. ആ എനർജിയും ഫീലും എന്നെ ആകർഷിച്ചു.” എന്നാണ് മലപ്പുറംകാരന്‍ സൂരജ് ചെറുകാട് എന്ന ‘ഹനുമാന്‍കൈന്‍ഡിനെക്കുറിച്ച് എഡ് ഷീരന്‍ കുറിച്ചത്.2019ല്‍ ‘ഡെയ്‌ലി ഡോസ്’ എന്ന സിംഗിളിലൂടെയാണ് ഹനുമാന്‍ കൈന്‍ഡ് പ്രൊഫഷണല്‍ റാപ്പർ ആയി അരങ്ങേറ്റം കുറിക്കുന്നത്. 2024ല്‍ പുറത്തിറക്കിയ ‘ബിഗ് ഡ്വാഗ്സ്’ റാപ്പറിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തു. 132 ദശലക്ഷത്തിലധികം സ്‌പോട്ടിഫൈ സ്ട്രീമുകളും 83 ദശലക്ഷത്തിലധികം യൂട്യൂബ് വ്യൂസുമാണ് ഈ റാപ്പ് നേടിയിരിക്കുന്നത്.
ഹനുമാന്‍കൈന്‍ഡിനെ പുകഴ്ത്തി എഡ് ഷീരന്‍
