ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ വീടിന് തീപിടിച്ച് 7 പേർക്ക് പരിക്ക്. ബാഗൽകോട്ടിലെ ഗഡ്ഡങ്കരി ക്രോസ്സിൽ വീടിൻ്റെ രണ്ടാം നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കത്തിച്ചുവച്ച വിളക്കിൽ നിന്നാണ് തീ പടർന്നത്.അപകടത്തിൽ വീട് പൂർണമായും കത്തി നശിച്ചു എന്നാണ് ലഭ്യമാകുന്ന വിവരം.ഒന്നാം നിലയിൽ രാജേന്ദ്ര ഷെട്ടിയെന്ന വ്യക്തിയും കുടുംബവും മറ്റൊരു കുടുംബവും താമസിച്ചിരുന്നു. രാജേന്ദ്ര ഷെട്ടി കുഴൽക്കിണർ പണിക്കാരനാണ്. ഇദ്ദേഹം ജോലിക്ക് ഉപയോഗിക്കുന്ന എണ്ണയും ഗ്രീസും വീടിന് മുന്നിൽ വീണ് കിടപ്പുണ്ടായിരുന്നു. വീടിന് മുന്നിലെ വിളക്കിൽ നിന്ന് ഇതിലേക്ക് തീജ്വാല പടർന്നതാണ് അപകടകാരണം.
Related Posts

വണ്ടിപ്പെരിയാർ പോലീസ് ക്വാർട്ടേഴ്സുകൾ നാശത്തിൻ്റ വക്കിൽ
പീരുമേട്.വണ്ടിപ്പെരിയാറ്റിലെ പോലീസ് ക്വാർട്ടേഴ്സുകൾ നിലം പൊത്താറായി . 50 ഓളം വർഷങ്ങൾ പഴക്കമുള്ള കാലഹരണപ്പെട്ട ക്വാർട്ടേഴ്സുകൾ ചോർന്നൊലിച്ച് നിലം പൊത്താറായ അവസ്ഥയിലാണ് ‘എസ്റ്റേറ്റ് തൊഴിലാളികൾക്ക് അവശ്യ സാധനങ്ങൾ…

സെൻ്റ് തെരേസാസ് കോളേജിൽ ഫാക്കൽറ്റി ട്രെയ്നിംഗ് പ്രോഗ്രാം നടത്തി
കൊച്ചി:സെൻറ് തെരേസാസ് കോളേജ് അധ്യാപകർക്കായി കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ഫാക്കൽറ്റി ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. കോളേജ് ആർട്സ് ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം.”ലഹരി രഹിത സമൂഹ സൃഷ്ടി “എന്ന…

നിമിഷപ്രിയയുടെ മോചനശ്രമത്തിനായി ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണം
കൊച്ചി: നിമിഷപ്രിയയുടെ മോചനശ്രമത്തിനായി ആറംഗ നയതന്ത്ര സംഘത്തെ കേന്ദ്ര സര്ക്കാര് നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്നാഷണല് ആക്ഷന് കൗണ്സില്. സുപ്രീം കോടതിയില് ആക്ഷന് കൗണ്സില് ആവശ്യം അറിയിക്കും.…