കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് നാഷണൽ സർവീസ് സ്ക്കമിലെ വോളന്റീർസ് ഒക്ടോബർ 18, 19,20 തീയതികളിൽ നടക്കുന്ന ത്രിദിന നേച്ചർ & മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി തൃശൂർ ഇൻ മൈൻഡ് ഇൻസ്റ്റിറ്റ്യൂട്ട്, ഇരിഞ്ഞാലക്കുടയിലെ NIPMR കേന്ദ്രം എന്നിവ സന്ദർശിച്ചു. ഡോ ഇക്ബാൽ, ഡോ മനോജ്, ഡോ ജയപ്രകാശ്, ശ്രീമതി ജെസ്ന എന്നിവർ വിദ്യാർത്ഥികൾക്ക് വിവിധ ക്ലാസുകൾ എടുത്തു. നേച്ചർ ക്യാമ്പിന്റെ ഭാഗമായി വാഴച്ചാൽ വനമേഖലയിൽ ട്രെക്കിങ്, പരിസ്ഥിതി നിരീക്ഷണം എന്നിവ ഫോറെസ്റ്റ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടത്തും. 19 നു പ്രദേശനിവാസികൾക്കായി മെഡിക്കൽ ക്യാമ്പ് പ്രോഗ്രാം ഓഫീസർ ഡോ മനോ രാകേഷിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ സംഘടിപ്പിക്കും. പ്രകൃതിയെ അടുത്തറിഞ്ഞു പഠിക്കുക എന്നതാണ് ക്യാമ്പ് കൊണ്ട് ലക്ഷ്യമാക്കുന്നത്.
Related Posts
വി.ഡി. സതീശൻ്റെ യാത്രക്ക് പറവൂരിൽ സ്വീകരണം നൽകി.
നോർത്ത് പറവൂർ: പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻനയിക്കുന്ന പുതുയുഗ യാത്രക്ക് പറവൂരിൽ വൻ സ്വീകരണം നൽകി. പറവൂർ ചേന്ദമംഗലം കവലയിൽ വച്ച് യു.ഡി.എഫ് നേതാക്കൾ യാത്രയെ…
വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റ്നിര്മ്മിച്ച വ്യാപാര ഭവന് ഉദ്ഘാടനം 21ന്
വൈക്കം: വൈക്കം സത്യാഗ്രഹ സമര ചരിത്രത്തിന്റെ ഭാഗമായ അന്തകാര തോടിന്റെ തീരത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റ് 50 ലക്ഷം രൂപ ചെലവില്…
നീണ്ട ഇടവേളയ്ക്ക് ശേഷം പീരുമേട്ടിൽ കാട്ടാന ഇറങ്ങി
പീരുമേട്: നിണ്ട ഇടവേളക്ക് ശേഷം പീരുമേട് തോട്ടാപ്പുര ഭാഗത്ത് ഇന്നലെ രാത്രി കാട്ടാന ഇറങ്ങി. എട്ടു മണിയോടു കൂടി കോവിലകംപുരയിടത്തിലാണ് കാട്ടാന എത്തിയത്. പ്രദേശവാസികൾ ബഹളം കൂട്ടിയതിനാൽ…
