*എറണാകുളം പള്ളുരുത്തി സെന്റ് റീത്തസ് പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിനിയെ ഹിജാബ് ധരിച് വരുന്നത് വിലക്കിയ സ്കൂൾ അധികൃതരുടെ സമീപനം അപലപനീയമാണെന്നും ബഹുസ്വരതയെ ചോദ്യം ചെയ്യുന്ന ഇത്തരം സമീപനങ്ങൾ മതേതര സമൂഹത്തിന് അപമാനമാണനും നാഷണൽ വിമൻസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ഹസീന ടീച്ചർ പ്രസ്ഥാവനയിൽ പറഞ്ഞു.ഹെഡ് സ്കാഫ് ധരിച് വന്ന അധ്യാപിക ഹിജാബ്നെ വിമർശിക്കുന്നത് വൈരുധ്യമാണ്. ഇത് ധാർമികമായി വിശദീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഹിജാബ് ഏത് അച്ചടക്കത്തെയാണ് ബാധിക്കുക എന്നും വ്യക്തമാക്കേണ്ടതുണ്ട്.ഹിജാബ് ധരിച്ചു വരുന്നത് കൊണ്ട് മറ്റു കുട്ടികളെ ബാധിക്കുന്നുവെന്ന സ്കൂൾ അധികാരികളുടെ പ്രസ്താവന കുട്ടികളിൽ മനഃപൂർവ്വം വേർതിരിവ് സൃഷ്ടിക്കാനുള്ള അപകട സൂചനയാണ് വ്യക്തമാകുന്നത്. എന്നും എം ഹസീന കൂട്ടി ചേർത്തൂ…
Related Posts
സെന്തിലും അനുമോളും ഒന്നിക്കുന്ന ‘ത തവളയുടെ ത’; ഫെബ്രുവരി 14ന് റിലീസിന് ഒരുങ്ങി….
ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്സിന്റെയും, 14/11 സിനിമാസ് എന്നിവയുടെ ബാനറിൽ റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ച് നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര…
മികച്ച സ്കൂള്‍ ബസ് ഡ്രൈവര്‍മാരെ ആദരിച്ചു
കോതമംഗലം: ജെസിഐ കൊച്ചിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മികച്ച സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ജനകീയ സേവാ പുരസ്കാരം സമ്മാനിച്ചു. തേവര വേദിക് ബ്രിക്ക് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും…
വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെതിരുനാൾ പ്രമാണിച്ച്വീണ്ടും സ്പെഷ്യൽ ട്രെയിൻപ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
തിരുവനന്തപുരം : വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് വീണ്ടും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചുമാണ് രണ്ട്…
