കോഴിക്കോട് സ്വദേശിയായ സഹപാഠിയുടെ വീട്ടിൽ താമസിക്കാൻ എത്തി 36 പവൻ സ്വർണ്ണവുമായി വിദേശത്തേക്ക് കടന്നു കളഞ്ഞ യുവതിയെ മുംബൈയിൽ പിടികൂടി.ബാംഗ്ലൂർ കോളേജിൽ പിജിക്ക് പഠിക്കുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശിനി ഗായത്രിയുടെ സഹപാഠിയായ സൗജന്യ ജൂലൈ 17ന് ബേപ്പൂരിലെ ഗായത്രിയുടെ വീട്ടിൽ താമസിക്കാൻ എത്തി. ജൂലൈ 19ന് സൗജന്യ തിരിച്ചുപോകുമ്പോൾ വീട്ടിൽ നിന്ന് 36 പവൻ ആഭരണങ്ങളും മോഷ്ടിച്ചാണ് കടന്നു കളഞ്ഞത്. തനിക്ക് ഗുജറാത്തിൽ പട്ടാളത്തിൽ ജോലി കിട്ടി എന്നും ഇനി പഠിക്കാൻ വരില്ല എന്നും സൗജന്യ കോളേജ് അധികൃതരെ അറിയിച്ചു. മോഷ്ടിച്ച സ്വർണം പണയം വച്ചും വിറ്റും കിട്ടിയ കാശുകൊണ്ട് താൻസാനിയയിലുള്ള ബന്ധുവിന്റെ അടുത്തേക്ക് പോവുകയും ചെയ്തു കഴിഞ്ഞദിവസം ഗുജറാത്തിൽ വന്നിറങ്ങി അനുജത്തിയുടെ കൂടെ താമസിക്കുമ്പോഴാണ് പോലീസിന് സൗജന്യയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നത്. മുംബൈയിൽ നിന്നും ഹൈദരാബാദിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് പോലീസ് സൗജന്യയേ അറസ്റ്റ് ചെയ്യുന്നത്.
സഹപാഠിയുടെ വീട്ടിൽ താമസിക്കാൻ എത്തി, 36 പവൻ മോഷ്ടിച്ച യുവതി പിടിയിൽ
