കർണാടകയിലെ കുടകിൽ മലയാളി വ്യാപാരിയായ വടകര സ്വദേശി അബ്ബാസിനെ ബുധനാഴ്ച രാവിലെ 11:30 യോടെ പെരുമ്പാടിക്കും ഗോണിക്കുപ്പയ്ക്കും ഇടയിൽ വച്ച് കവർച്ച ചെയ്തു. ഹോട്ടൽ,ടെക്സ്റ്റൈൽസ് വ്യാപാരം നടത്തുന്ന അബ്ബാസ് ദീപാവലി പ്രമാണിച്ച് കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ മൈസൂരിലേക്ക് പോകുമ്പോൾ ഒരു സംഘം പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു .കാറിൽ എത്തിയ സംഘം പെട്രോൾ പമ്പിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് അബ്ബാസിനെ തടഞ്ഞു. വാഹനത്തിൻറെ ഗ്ലാസ് താത്തിയപ്പോൾ ഒരാൾ വടി കൊണ്ട് തലയ്ക്കടിച്ചു .തുടർന്ന് അക്രമികൾ അബ്ബാസിനെ കാറിൽ നിന്നും വലിച്ചെറിക്കി റോഡിൽ ഉപേക്ഷിച്ച് ശേഷം കാറുമായി കടന്നു കളയുമായിരുന്നു. അതുവഴി വന്ന പിക്കപ്പ് മാൻ ഡ്രൈവറാണ് തലപൊട്ടി ഒഴുകുന്ന അബ്ബാസിനെ ആശുപത്രിയിൽ എത്തിച്ചത്. ഡ്രൈവറുടെ ഫോൺ വാങ്ങി നാട്ടിലെ ബന്ധുവിനെ അബ്ബാസ് വിവരം അറിയിച്ചത് കൊണ്ട് കാർ, ജിപിഎസ് ഉപയോഗിച്ച് ഓഫ് ചെയ്തു. കാർ ഓഫ് ആയതോടെ അക്രമികൾ കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാർ പിന്നീട് പോലീസ് കണ്ടെത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
