ന്യൂഡൽഹി: കോഴവീരൻ പഞ്ചാബ് ഡിഐജിയെ സിബിഐ പൊക്കി. എട്ടുലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിഐജി) ഹര്‍ചരണ്‍ സിംഗ് ബുല്ലാറിനെ സിബിഐ അറസ്റ്റ് ചെയ്തത്. ബിസിനസുകാരനില്‍നിന്ന് ഇടനിലക്കാരന് വഴി എട്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനെടെയാണ് പിടികൂടിയത്.ഇയാളുടെ വീട്ടില്‍നിന്ന് അഞ്ചു കോടിരൂപയും പിടിച്ചെടുത്തു. ഒന്നരക്കിലോ സ്വര്‍ണാഭരണങ്ങള്‍, രണ്ട് ആഡംബര കാര്‍, 22 ആഡംബര വാച്ച്, 40 ലിറ്റര്‍ വിദേശമദ്യം, അനധികൃത തോക്കടക്കം ആയുധങ്ങളും സിബിഐ പിടിച്ചെടുത്തു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോടികളുടെ സമ്പാദ്യം കണ്ടെത്തിയത്. ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നോട്ട് എണ്ണല്‍ യന്ത്രങ്ങള്‍ എത്തിച്ചാണ് പിടിച്ചെടുത്ത തുക എണ്ണിത്തിട്ടപ്പെടുത്തിയത്. ബുല്ലാറിനെ നാളെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് ഇയാൾ കോടികൾ സന്പാദിച്ചെന്നാണ് റിപ്പോർട്ട്. ഇയാൾക്കെതിരേ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും സിബിഐ വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബിൽ മാത്രമല്ല, അയൽ സംസ്ഥാനങ്ങളിലും ഇയാൾക്കു വസ്തുവകകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇയാൾക്കെതിരേ വ്യാപക പരാതികൾ ഉയർന്നിരുന്നു. ഉന്നതരുമായുള്ള ബന്ധം ഉപയോഗിച്ച് പല കേസുകളിൽനിന്നും ഇയാൾ രക്ഷപ്പെടുകയായിരുന്നു.
കോഴവീരൻ പഞ്ചാബ് ഡിഐജി പിടിയിൽ; എട്ട് ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പൊക്കി
