: നന്ദുമോഹന്ലാല് നായകനായ സര്‍വകലാശാല എന്ന സിനിമയിലൂടെയാണ് നന്ദു ചലച്ചിത്രലോകത്ത് എത്തുന്നത്. ഏറ്റവും ഒടുവില്‍ അഭിനയിച്ചതും മോഹന്‍ലാല്‍ ചിത്രത്തില്‍തന്നെ. നേരില്‍ വളരെ ചെറിയൊരു വേഷത്തിലാണ് എത്തുന്നത്. കൈക്കൂലി മേടിച്ചു കാലുമാറുന്ന ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ കഥാപാത്രം. തന്റെ ആദ്യ ചിത്രത്തിൽ മോഹൻലാലുമായുള്ള അനുഭവം തുറന്നുപറയുകയാണ് താരം. സര്‍വകലാശാല എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതിലെ നായകന് മോഹന്‍ലാലുമായി മുന്‍പരിചയം ഒന്നുമില്ലായിരുന്നു. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് അദ്ദേഹത്തിന്റെ റേഞ്ചും സൗഹൃദവലയവും വേറെ, നമ്മുടേത് മറ്റൊന്ന്. ഒരുമിച്ചുള്ള ഇരിപ്പോ സംസാരമോ ഒന്നും അന്നുണ്ടായിരുന്നില്ല.പക്ഷേ, ഷോട്ടിനിടെ കാണുമ്പോള്‍ ചിരിക്കും സംസാരിക്കും എന്നല്ലാതെ അതില്‍ കവിഞ്ഞ ബന്ധമൊന്നും അന്നില്ലായിരുന്നു. പിന്നീട് അയിത്തം, കിഴക്കുണരും പക്ഷി, ലാല്‍സലാം, ബട്ടര്‍ഫ്ലൈസ്, ഏയ് ഓട്ടോ, കിലുക്കം, അഭിമന്യു തുടങ്ങി കുറെയേറെ സിനിമകള്‍ അദ്ദേഹത്തിനൊപ്പം അക്കാലത്തുതന്നെ ചെയ്തതോടെ അടുപ്പമായി. പിന്നീട് ആ മഹാനടനൊപ്പം എത്രയോ സിനിമകൾ. എല്ലാം അനുഗ്രഹം തന്നെ- നന്ദു പറഞ്ഞു.
Related Posts

എറണാകുളം അങ്കമാലി മേജർ അതിരൂപത പ്രതിഷേധാഗ്നി കന്യാസ്ത്രീകളെ അന്യായമായി ജയിലിൽ അടച്ചതിന് എതിരെ അങ്കമാലിയിൽ വൻപ്രതിഷേധം
അങ്കമാലി : ഛത്തീസ്ഗഡിൽ വച്ച് നിയമവിരുദ്ധവും ക്രൂരവുമായ വേദനകൾക്ക് ഇരയാകേണ്ടി വന്ന സിസ്റ്റർ പ്രീതി സിസ്റ്റർ വന്ദന എന്നിവർക്കും അവർ പ്രതിനിധാനം ചെയ്യുന്ന ന്യൂനപക്ഷ സമൂഹത്തിനും ഐക്യദാർഢ്യം…

പൈതൃക നിർമ്മിതി സംരക്ഷണവുമായി ബന്ധപ്പെട്ട് യു.എസിൽ നടക്കുന്ന അന്താരാഷ്ട്ര പരിശീലന വിനിമയ സെമിനാറിൽ ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈക്കം മറവൻതുരുത്ത് സ്വദേശിയായ ആർക്കിടെക്റ്റ് അർച്ചന വിനോദ്. Share…

ബഷീർ പ്രകൃതിയെ മാറോട് ചേർത്തതു പോലെ കർഷകരേയും മാറോട് ചേർത്ത് നിറുത്തിയ മഹാൻ – അനീസ് ബഷീർ
തലയോലപ്പറമ്പ്: ഭൂമിയുടെ അവകാശികൾ മനുഷ്യരേപോലെ തന്നെ സസ്യങ്ങൾക്കും പക്ഷിമൃഗാധികൾക്കും അവകാശമുണ്ടെന്ന് പ്രപഞ്ചത്തോട് ഉറക്ക പറഞ്ഞ ബഷീർ മനുഷ്യരിൽ കർഷകർക്കാണ് മുന്തിയ പരിഗണ നൽകേണ്ടതെന്ന് സമൂഹത്തോട് പറഞ്ഞ എഴുത്ത്…