കോട്ടയം: പാറത്തോട് ഗ്രാമപഞ്ചായത്തിലെ വികസന സദസ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ റിസോഴ്സ് പേഴ്സൺ എസ്. സജീഷും ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. റാണിയും അവതരിപ്പിച്ചു.തോടുകൾ മാലിന്യമുക്തമാക്കുക, മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുക, വയോജനങ്ങൾക്ക് പകൽവീട് നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ചർച്ചയിൽ ഉയർന്നു.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ റ്റി.ജെ. മോഹനൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. സിയാദ്, ജിജി ഫിലിപ്പ്,ബ്ലോക്ക് പഞ്ചായത്ത് അംഗം സാജൻ കുന്നത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജയമ്മ വിജയലാൽ, ഡയസ് മാത്യു, അന്നമ്മ വർഗീസ്, കെ.യു. അലിയാർ, സുമിന അലിയാർ, ജോസീന അന്ന ജോസ്, ഏലിയാമ്മ ജോസഫ്, സിന്ധു മോഹനൻ, ഷാലിമ്മ ജെയിംസ്, ബീന ജോസഫ്, ജോണിക്കുട്ടി എബ്രഹാം മഠത്തിനകം, കെ. പി. സുജീലൻ, സി.ഡി.എസ്. ചെയർപേഴ്‌സൺ റോജി ബേബി, അസിസ്റ്റന്റ് സെക്രട്ടറി പി.എ. നിയാസ് എന്നിവർ പങ്കെടുത്തു.
പാറത്തോട് ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് നടത്തി
