ബാംഗ്ലൂരിൽ ഉടുപ്പി മണിപ്പാൽ സ്വദേശിയും സർജനുമായ ഡോക്ടർ മഹേന്ദ്ര റെഡി(31) ഭാര്യയും ത്വക്ക് രോഗ ഡോക്ടറായ കൃതിക(28)യെ ചികിത്സയുടെ മറവിൽ അനസ്തീഷ്യ മരുന്നു നൽകി കൊലപ്പെടുത്തുകയായിരുന്നു. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്.കൃതികയ്ക്ക് ദീർഘ നാളായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നത് വിവാഹത്തിന് മുമ്പ് ഭാര്യയുടെ വീട്ടുകാർ വെളിപ്പെടുത്താത്തതിൽ അസ്വസ്ഥനായ ഇയാൾ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ഏപ്രിൽ 23ന് കൃതിക വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .ഏപ്രിൽ 21ന് കൃതികയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി .ഓപ്പറേഷൻ മുമ്പ് ബോധം കെടുത്തതിന് നൽകുന്ന മരുന്ന് അമിത അളവിൽ മഹേന്ദ്ര നൽകുകയായിരുന്നു. അനസ്തേഷ്യക്ക് ഉപയോഗിക്കുന്ന മരുന്ന് അമിതമായി ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു.കൃതികയുടെ കുടുംബം പോലീസിൽ പരാതി നൽകി .ചോദ്യം ചെയ്യലിൽ മഹേന്ദ്ര കുറ്റം സമ്മതിച്ചു. ഏറെ നാളത്തെ ആസൂത്രത്തിനൊടുവിൽ ആയിരുന്നു ഇയാൾ കൊലപാതകം നടത്തിയത്.
ബാംഗ്ലൂരിൽ ഡോക്ടർ ഭാര്യയെ അനസ്തേഷ്യ മരുന്നു കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി
