മമ്മൂട്ടിയും മുരളിയും മത്സരിച്ചഭിനയിച്ച ഭരതന്റെ സംവിധാനത്തിലൊരുങ്ങിയ ‘അമരം’ റീറിലീസിനൊരുങ്ങുന്നു. വല്യേട്ടന്, വടക്കന്‍ വീരഗാഥ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയുടെ ശേഷമെത്തുന്ന ‘അമരം’ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ഒഴികെ ആഗോളവ്യാപകമായി റീറിലീസ് ചെയ്യാനാണ് അണിയറക്കാരുടെ തീരമാനം. സൈബര്‍ സിസ്റ്റംസ് ഓസ്ട്രേലിയ ആണ് ചിത്രം റീറിലീസിനായി ഒരുക്കുന്നത്.4K ദൃശ്യമികവിലും ഡോള്‍ബി അറ്റ്മോസ് ശബ്ദസാങ്കേതികവിദ്യയോടെയുമാണ് റീറിലീസ്. അതേസമയം, സിനിമയുടെ റീറിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.1991-ലാണ് ‘അമരം’ റിലീസ് ചെയ്തത്. മാതു, അശോകന്, കെപിഎസി ലളിത, കുതിരവട്ടം പപ്പു, ചിത്ര, സൈനുദീന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രമായിരുന്നു ‘അമരം’. ലോഹിതദാസ് രചന നിര്‍വഹിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് രവീന്ദ്രനും പശ്ചാത്തലസംഗീതം ജോണ്‍സണുമായിരുന്നു. ‘അമരം’-ലെ ഗാനങ്ങള്‍ സംഗീതാസ്വാദകരുടെ മനസില്‍ ഇന്നും നിറഞ്ഞുനില്ക്കുന്നു. നമ്മെ വിട്ടുപിരിഞ്ഞ നടനകുലപതി മുരളിയുടെ അനശ്വര കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ കൊച്ചുരാമന്. കെപിഎസി ലളിതയ്ക്ക് ആ വര്‍ഷത്തെ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിക്കൊടുത്തതും അമരത്തിലെ പ്രകടനത്തിനാണ്.
മമ്മൂട്ടിയുടെ ‘അമരം’ വീണ്ടുമെത്തുന്നു
