വാഷിംഗ്ടൺ ഡിസി: ഗാസ സമാധാനപദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഹമാസ് ആയുധംവച്ച് കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ നടപടി നേരിടേണ്ടിവരുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസിൽ അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മില്ലിയുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.മധ്യസ്ഥരാജ്യങ്ങൾ വഴിയാണ് ഹമാസിന് സന്ദേശം നൽകിയത്. ഹമാസ് ആയുധം താഴെവയ്ക്കും. അങ്ങനെ ചെയ്തില്ലെങ്കിൽ യുസ് കനത്ത നടപടിയിലേക്കു നീങ്ങുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, ഹമാസിന്റെ ഭാഗത്തുനിന്നു സമാധാന കരാർ ലംഘിക്കുന്ന നടപടികളുണ്ടായെന്ന് ഇസ്രയേൽ പറഞ്ഞു. ഹമാസിന്റെ നടപടിയെത്തുടർന്ന്, ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം നിയന്ത്രിക്കുമെന്നും ഈജിപ്തിലേക്കുള്ള തെക്കൻ അതിർത്തി തുറക്കുന്നതു വൈകിപ്പിക്കുമെന്നും ഇസ്രയേൽ പ്രഖ്യാപിച്ചു. എന്നാൽ, ഇസ്രയേൽ കൈമാറിയ 45 തടവുകാരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലെന്നും പേരുവിവരങ്ങൾ കൈമാറിയിട്ടില്ലെന്നും പലസ്തീൻ ആരോഗ്യമന്ത്രാലയം പറഞ്ഞു. എല്ലാ മൃതദേഹങ്ങളും കൈകളും കാലുകളും കെട്ടിയിട്ട നിലയിലും വെടിയേറ്റ നിലയിലുമാണെന്നും മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു. ഇസ്രയേൽ സൈന്യം ഒഴിഞ്ഞുപോയ ഗാസയുടെ നിയന്ത്രണം ഹമാസ് എറ്റെടുത്തിട്ടുണ്ട്. ഏഴ് വിമതരെ തെരുവിൽ വധിക്കുന്ന ദൃശ്യങ്ങളും ഹമാസ് പുറത്തുവിട്ടു. അതേസമയം, ഹമാസിന്റെ ആയുധങ്ങൾ എങ്ങനെ കൊണ്ടുപോകുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടില്ല. ട്രംപിന്റെ ഇരുപതിന ഗാസ സമാധാനപദ്ധതിയുടെ പ്രധാന ഭാഗമാണ് ഹമാസിന്റെ നിരായുധീകരണം. മേഖലയിലെ ചരിത്രപരമായ സമാധാന ഉച്ചകോടിക്കു ശേഷമാണ് ട്രംപിന്റെ പ്രസ്താവന. അതേസമയം, ഇക്കാര്യത്തിൽ പലസ്തീൻ ഗ്രൂപ്പ് പൂർണമായും യോജിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
Related Posts
“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സംഗീത് പ്രതാപ് -ഷറഫുദ്ദീൻ ചിത്രത്തിൻറെ പൂജ നടന്നു
നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിൻറെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. സംഗീത പ്രതാപ് ,ഷറഫുദ്ദീൻ എന്നിവരാണ് നായകന്മാർ.…
ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നത്
പാലക്കാട്: ഒറ്റപാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് പി കെ ശശി. ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നതെന്നും ഒറ്റപ്പാലത്ത് യുഡിഎഫ് ജയം ഉറപ്പാണെന്നും…
വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം
മലപ്പുറം: വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം മങ്കടയിലാണ് ദാരുണമായ സംഭവം നടന്നത്.വേരും പുലാക്കൽ ഇബ്രാഹിമിന്റെ മകൻ റിയാൻ ( 15) ആണ് മരിച്ചത്.…
