കണ്ണൂർ ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് ചെങ്കൽ പണിയിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളായ ആസാം സ്വദേശി ജോസ് (35) ഒഡീഷ സ്വദേശി രാജേഷ് (25)എന്നിവരാണ് മരിച്ചത്. ആസാം സ്വദേശി ഗൗതമിന് (40)പരിക്കേറ്റു. ഇയാൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഉച്ച മുതൽ ഇവിടെ ശക്തമായ മഴയും ഇടിമിന്നലും ആയിരുന്നു.ഉച്ച ഭക്ഷണം കഴിച്ച് ജോലിചെയ്യാനായി നടന്നു പോകുമ്പോഴാണ് ഇടിമിന്നലേറ്റത്. രണ്ടുപേരും സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
