ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ആദ്യ എ ഐ ഹബ് വരുന്നു. അദാനി ഗ്രൂപ്പ് മായി ചേർന്ന് ഗൂഗിളാണ് ഡാറ്റാ സെൻററും എഐ ബേസും സ്ഥാപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആൽഫബെറ്റ് മേധാവി സുന്ദർ പിച്ച പദ്ധതിയുടെ വിവരങ്ങൾ അദ്ദേഹത്തോട് പങ്കുവെച്ചു. ഡാറ്റാ സെൻറർ നിർമ്മിക്കുന്നതിനായി 1500 കോടി ഡോളർ ആണ് ഗൂഗിൾ അടുത്ത അഞ്ചുവർഷക്കാലം കൊണ്ട് നിക്ഷേപിക്കുന്നത്. രാജ്യത്ത് ഗൂഗിൾ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണ് ഇത്. ഇന്ത്യയ്ക്കും യുഎസ്നും സാമ്പത്തികവും സാമൂഹികമായ വമ്പൻ അവസരങ്ങൾ ഇതുവഴി ഒരുങ്ങുന്നു എന്ന് വിലയിരുത്തുന്നു.
ആന്ധ്രയിൽ ആദ്യ എ ഐ ഹബ്ബ് വരുന്നു
