കാബൂൾ: പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്, ഐഎസ്ഐ മേധാവി അസിം മാലിക്, രണ്ട് പാക് ജനറൽമാർ എന്നിവരുടെ വിസ അപേക്ഷകൾ നിരസിച്ച് അഫ്ഗാനിലെ താലിബാൻ ഭരണകൂടം. പാക് ഉന്നതതല പ്രതിനിധി സംഘത്തിന്റെ ഔദ്യോഗിക സന്ദർശനത്തിനുള്ള അഭ്യർഥനകൾ ആവർത്തിച്ചു നിരസിക്കുകയായിരുന്നു താലിബാൻ. അടുത്തിടെ പാക്കിസ്ഥാൻ നടത്തിയ വ്യോമാതിർത്തി ലംഘനങ്ങളും പക്തിക പ്രവിശ്യയിലെ സിവിലിയൻ പ്രദേശങ്ങളിൽ നടത്തിയ ആക്രമണങ്ങളും ചൂണ്ടിക്കാണിച്ചാണ് അഫ്ഗാൻ ഭരണകൂടത്തിന്റെ നടപടി. അതേസമയം, അതിർത്തി കടന്നുള്ള ആക്രമണങ്ങളും തീവ്രവാദികൾക്ക് അഭയം നൽകുന്നുണ്ടെന്ന പരസ്പര ആരോപണങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമായി.അഫ്ഗാൻ പൗരന്മാർ ആക്രമണത്തിനിരയാകുമ്പോൾ പാക്കിസ്ഥാൻ പ്രതിനിധി സംഘം കാബൂളിലേക്കു വരേണ്ടതില്ലെന്ന് അഫ്ഗാൻ വക്താവ് പറഞ്ഞു. അതേസമയം, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സംയമനവും ശാന്തതയും പുലർത്തണമെന്ന് ചൈന അഭ്യർഥിച്ചു. അഫ്ഗാന്റെ തുടർച്ചയായ വിസ നിഷേധം ഉഭയകക്ഷി ബന്ധങ്ങളിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങളെ വെളിപ്പെടുത്തുന്നതായി അന്താരാഷ്ട്രനിരീക്ഷകർ പറയുന്നു.
Related Posts
മന്ത്രിയുടെ ഭാര്യയ്ക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥ – രാജു പി. നായര്
വൈക്കം : സമ്പൂര്ണ സ്ത്രീസുരക്ഷയെന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാന മന്ത്രിയുടെ ഭാര്യയ്ക്ക് പോലും സുരക്ഷയില്ലാത്ത സ്ഥിതിയാണ് ഇന്ന് കേരളത്തിലെന്ന് കെ. പി. സി. സി. വക്താവ് രാജു പി.…
23 ശതമാനം മഴകുറവ് ഇനി തുലാവർഷത്തിനായി കാത്തിരിക്കാം
തിരുവനന്തപുരം മൺസൂൺ കടന്നു പോകാറായി, സംസ്ഥാനത്ത് ഇതുവരെ 23 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി മഴയേ ഇല്ല. ഇത്തവണ ജൂൺ ഒന്നിനു തന്നെ കാലവർഷം ആരംഭിച്ചപ്പോൾ…
ഓണാവധിക്ക് നാട്ടിലെത്തിയ യു കെ മലയാളി ഹൃദയാഘാതത്തെ തുടർന്നു മരിച്ചു.
കോട്ടയം. ഓണാവധിക്ക് കുടുംബമായി നാട്ടിലെത്തിയ യു കെ മലയാളി കുഴഞ്ഞു വീണു മരിച്ചു. യുകെയിലെ സോമർസെറ്റ് യോവിലിൽ കുടുംബമായി താമസിച്ചിരുന്ന വിശാഖ് മേനോൻ (46)ആണ് ഹൃദയാഘാതത്തെ തുടർന്ന്…
