മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിൻറെ ഉദ്യോഗിക അനുമതി ലഭിച്ചു. അനുമതി നേരത്തെ നിഷേധിച്ച കേന്ദ്രം വീണ്ടും സംസ്ഥാന ഗവൺമെൻറ് അപേക്ഷ നൽകിയപ്പോഴാണ് അനുമതി നൽകിയത്.നാളെ മുതൽ ഡിസംബർ ഒന്നു വരെയാണ് വിവിധ തീയതികളിൽ മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി ചെറിയാനും പേഴ്സണൽ അസിസ്റ്റൻറ് ബി എം സുനീഷിനും അനുമതി ലഭിച്ചിട്ടുണ്ട്. നിലവിൽ സൗദി ഒഴുകയുള്ള രാജ്യങ്ങൾ സന്ദർശിക്കാനാണ് ഇവർക്ക് അനുമതി നൽകിയിരിക്കുന്നത് കേന്ദ്രം. ഒക്ടോബർ 14ന് മുഖ്യമന്ത്രി ബഹറിനിൽ എത്തും. അവിടുത്തെ പരിപാടിക്ക് ശേഷം റോഡുമാർഗം സൗദിയിലേക്ക് പോകാനും ദമാം ,ജിദ്ദ ,റിയാദ് എന്നിവിടങ്ങളിലെ പരിപാടികൾക്ക് ശേഷം 19 കൊച്ചിയിലേക്ക് മടങ്ങാനും ആയിരുന്നു പദ്ധതി.എന്നാൽ നിലവിൽ സൗദി സന്ദർശനത്തിന് കേന്ദ്ര ഗവൺമെന്റിനെ അനുമതി ലഭിക്കാത്തതുകൊണ്ട് പതിനാറാം തീയതി മുഖ്യമന്ത്രിയും സംഘവും തിരികെ എത്തേണ്ടതാണ്. എന്നാൽ വരും ദിവസങ്ങളിൽ അനുമതി ലഭിച്ചാൽ പത്തൊമ്പതാം തീയതി മടങ്ങിയെത്തിയാൽ മതിയാകും.
മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൾഫ് പര്യടനത്തിന് കേന്ദ്രത്തിൻറെ അംഗീകാരം ലഭിച്ചു
