ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മുൻ ചാമ്പ്യൻമാരായ ജർമ്മനിക്കും ഫ്രാൻസിനും തകർപ്പൻ ജയം. ജർമ്മനി സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ലക്സംബർഗിനെ 4-0 ത്തിന് കീഴടക്കി. പെനാൽറ്റിയിൽ നിന്ന് ഉൾപ്പെടെ ഇരട്ട ഗോളുമായി തിളങ്ങിയ നായകൻ ജോഷ്വാ കിമ്മച്ചാണ് ജർമ്മനിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഗ്നാ ബ്രിയും റൗമും ഓരോ ഗോൾ വീതം നേടി.20-ാം മിനിട്ടിൽ ഡിർക് കാൾസൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ തുടർന്ന് പത്ത് പേരുമായി കളിക്കേണ്ടി വന്നതും ലക്സംബർഗിന് തിരിച്ചടിയായി. ബോക്സിനുള്ളിൽ വച്ച് ഹാൻഡ് ആയതിനെ തുടർന്നാണ് റഫറികൾ കാൾസണ് നേരിട്ട് ചുവപ്പ് കാർഡ് നൽകിയത്. ഇതിന് കിട്ടിയ പെനാൽറ്റിയാണ് കിളിച്ച് ഗോളാക്കിയത്.
Related Posts

പുനഃസൃഷ്ടിക്കാൻ കഴിയാത്ത പ്രണയകാവ്യമാണ് “ഡിഡിഎല്‍ജെ’; ചിത്രത്തിന്റെ മുപ്പതാം വാര്‍ഷികത്തില്‍ കജോള്‍
“ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ’ റിലീസ് ചെയ്തിട്ട് ഒക്ടോബര്‍ 20ന് മുപ്പതുവര്‍ഷം പൂര്‍ത്തിയാകുന്നു. ലോകസിനിമയില്‍ നിരവധി റെക്കോഡുകള്‍ കരസ്ഥമാക്കിയ ചിത്രമാണ് കജോള്‍-ഷാരൂഖ് കോമ്പോയില്‍ പിറന്ന “ഡിഡിഎല്‍ജെ’. മുപ്പതാം…

ഞീഴൂർ കുടുംബാരോഗ്യകേന്ദ്ര നിർമാണം അന്തിമഘട്ടത്തിൽ
കോട്ടയം: ഞീഴൂർ ഗ്രാമപഞ്ചായത്തിൽ 1.59 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന കാട്ടമ്പാക്ക് കുടുംബാരോഗ്യകേന്ദ്രം പൂർത്തീകരണത്തിലേക്ക്. ഗ്രാമപഞ്ചായത്തിൽനിന്ന് 89 ലക്ഷം രൂപയും ദേശീയാരോഗ്യദൗത്യത്തിൽനിന്നു 46 ലക്ഷം രൂപയും ജില്ലാ…

അയർക്കുന്നം പഞ്ചായത്തിലേയ്ക്ക് എൽ.ഡി.എഫ് മാർച്ച്
കോട്ടയം:അയർക്കുന്നം പഞ്ചായത്തിലേയ്ക്ക് എൽ ഡി എഫ് മാർച്ച് നടത്തിഅയർക്കുന്നം പഞ്ചായത്തിലെ യു ഡി എഫ് ഭരണസമിതിയുടെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക, പുതുപ്പള്ളി എം എൽ എയുടെ അയർക്കുന്നം…