മലയാളിയുടെ മെഗാസ്റ്റാർ മ്മൂട്ടിയുടെ കോളജ് ജീവിതകാലം നിരവധി തമാശകളും അവിശ്വസനീയമായ സംഭവങ്ങളും നിറഞ്ഞതാണ്. കോളജ് കാലത്തെ തമാശകളും കുസൃതിയും എല്ലാവരിലും ചിരിയുണർത്തുന്നതാണ്. തേവര കോളജില്‍ പഠിക്കുന്ന കാലത്തെ സംഭവമാണിത്. ഒരിക്കൽ ക്ലാസില്‍നിന്നു പുറത്താക്കപ്പെട്ടു. മലയാളം ക്ലാസിലാണു സംഭവം. ഫാ. ഡൊമീഷ്യന്‍ ആണു മലയാളം പഠിപ്പിച്ചിരുന്നത്. ഒരു ദിവസം അദ്ദേഹം ക്ലാസില്‍ എന്തോ തമാശ പറഞ്ഞു. അതുകേട്ട് മുഴുവന്‍ വിദ്യാര്‍ഥികളും ചിരിച്ചു.മുഹമ്മദ് കുട്ടിയുടെ ചിരി അല്പം ഉറക്കെയായിരുന്നു. കുറച്ചു പരിഹാസ്യവുമായിരുന്നു. മറ്റുള്ളവരുടെ ചിരി നിലച്ചിട്ടും മമ്മൂട്ടിയുടെ ചിരി നീണ്ടുപോയി.കോപംകൊണ്ട് അച്ചന്റെ മുഖം ചുവന്നു. മമ്മൂട്ടിയുടെ നേരേ വിരല്‍ ചൂണ്ടി അദ്ദേഹം ഗര്‍ജിച്ചു! ‘യൂ… നമ്പര്‍ ഫിഫ്റ്റി സ്റ്റാന്‍ഡപ് ആന്‍ഡ് ഗറ്റൗട്ട്.’അതുകേട്ട് മമ്മൂട്ടി അമ്പരന്നുപോയി. കോളജില്‍ ചേര്‍ന്ന് മൂന്നോ നാലോ മാസത്തിനുള്ളിലായിരുന്നു സംഭവം. ക്ലാസില്നിന്നിറങ്ങിയ മമ്മൂട്ടി നേരെ കുമ്പളത്തെ ബന്ധുവിന്റെ വീട്ടിലേക്കാണു പോയത്. അവിടെ ആരോടും ഇതേക്കുറിച്ചു പറഞ്ഞില്ല. അടുത്ത ദിവസം ചെമ്പില്‍ സ്വന്തം വീട്ടിലെത്തി. മകനെ കണ്ടപാടെ ബാപ്പ പൊട്ടിത്തെറിച്ചു: ‘നിന്നെയൊക്കെ എതിനാടാ കോളജില്‍ വിടുന്നത്? പഠിക്കാനോ അതോ അധ്യാപകരെ പരിഹസിക്കാനോ?’ചെമ്പില്‍നിന്ന് ദിവസവും തേവര കോളജില്‍പോയി പഠിക്കുന്ന ചില വില്ലന്മാര് തലേദിവസംതന്നെ വാര്‍ത്ത ബാപ്പയുടെ ചെവിയില്‍ എത്തിച്ചിരുന്നു. ഡോക്ടറാകാന്വേണ്ടി മകനെ വലിയ പ്രതീക്ഷകളോടെ കോളജിലേക്ക് അയച്ചതാണ്. പക്ഷേ, തുടക്കത്തില്‍തന്നെ ചുവടു പിഴച്ചാലോ? ബാപ്പയുടെ ചിന്ത ഇങ്ങനെയായിരുന്നു. ‘എങ്ങനെയാണ് അഡ്മിഷന് വാങ്ങിയതെന്ന് എനിക്കറിയാം. നീ പഠിച്ചാലും പഠിച്ചില്ലെങ്കിലും ഈ കാര്യത്തിനു ഞാന്‍ കോളജിലേക്കില്ല.’ ബാപ്പ തീര്‍ത്തു പറഞ്ഞു.മമ്മൂട്ടി അടുത്ത ദിവസം ഒറ്റയ്ക്കുചെന്ന് പ്രിന്‍സിപ്പലിനെ കണ്ടു. ഫാ. അഗായോസാണ് അന്ന് തേവര കോളജിന്റെ പ്രിന്‍സിപ്പല്‍. ‘അച്ചോ, ഞാന്‍ ആ സംഭവം മനഃപൂര്‍വം ഉണ്ടാക്കിയതല്ല. എല്ലാവരും ചിരിച്ചു. കൂടെ ഞാനും ചിരിച്ചു എന്നു മാത്രം. ചിരി തുടങ്ങാനല്പം താമസിച്ചുപോയതുകൊണ്ട് എന്റെ ചിരി അല്പം നീണ്ടുപോയി. അല്ലാതെ ഞാന്‍ വേറൊരു കുഴപ്പവും കാണിച്ചില്ല.’ വിനയപൂര്‍വമുള്ള മമ്മൂട്ടിയുടെ പ്രകടനം അച്ചന് ഇഷ്ടമായി. ‘ശരി ശരി. ക്ലാസില്‍ കയറിക്കോ. ഇനി മേലില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുത്.’ അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു.
Related Posts

ചരമം
കോവളം :വിഴിഞ്ഞം കാനറാ ബാങ്കിന് സമീപം ദാറുൽ ഷാദിൽ ഡോ മുഹമ്മദ് സുൽഫിക്കർ (65വയസ്സ് )(റിട്ടേയർഡ് അസിസ്റ്റന്റ് സർജൻ മൃഗസംരക്ഷണ വകുപ്പ് )നിര്യാതനായി ഭാര്യ :നബീസ (റിട്ടേയർഡ്…

തിരുവനന്തപുരം :നോർക്ക പ്രവാസികൾക്കായി നടപ്പിലാക്കുന്ന ആരോഗ്യ ഇൻശ്വറൻസ് പദ്ധതിയിൽ തിരിച്ചു വരുന്ന പ്രവാസികളെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂറിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ…

ഓണം വാരാഘോഷവും ജല ഘോഷയാത്രയും വിജയിപ്പിക്കും
തിരുവനന്തപുരം : ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, വെള്ളാർ വാർഡ് ജനകീയ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കരമനയാറും, കോവളം ടി.എസ്…