ഏകദേശം 3,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നഷത്രം പൊട്ടിത്തെറിയുടെ വക്കിലാണ്. മാർച്ച് 27ന് പൊട്ടിത്തെറിക്കുമെന്ന് ശാസ്ത്രലോകം കരുതിയിരുന്ന “നോർത്തേൺ ക്രൗൺ’ നക്ഷത്രസമൂഹത്തിലെ “ടി കൊറോണെ ബോറിയാലിസ്’ (T CrB) നവംബർ പത്തിനു പൊട്ടിത്തെറിച്ചേക്കാമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. എൺപതു വർഷത്തിലൊരിക്കൽമാത്രം സംഭവിക്കുന്ന അതിശയകരമായ സ്ഫോടനം കുറച്ചുദിവസത്തേക്കു രാത്രിയിൽ നേരിട്ടു ദൃശ്യമാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആകാശത്തെ ഏറ്റവും തിളക്കമുള്ള 48-ാമത്തെ നക്ഷത്രമായ നോർത്ത് സ്റ്റാറിന് സമാനമായ പ്രകാശത്തിൽ ഇതു കാണാനാകുമത്രെ! 1946ൽ ആണ് ഇത് അവസാനമായി സംഭവിച്ചത്. അതിനുശേഷം വാനനിരീക്ഷകർക്ക് ഈ ആകാശവിസ്മയം ദർശിക്കാനുള്ള അസുലഭസന്ദർഭമാണു കൈവരാൻ പോകുന്നത്. “നോർത്തേൺ ക്രൗൺ’ നക്ഷത്രസമൂഹത്തിലെ മങ്ങിയ നക്ഷത്രമാണ് “ടി കൊറോണെ ബോറിയാലിസ്’ (T CrB). കഴിഞ്ഞ സെപ്റ്റംബർ മുതൽ; T CrB-യെ സൂഷ്മമായി നിരീക്ഷിച്ചതിന്റെ അനുമാനത്തിൽ, ദീർഘകാലമായി കാത്തിരുന്ന സ്ഫോടനത്തിന്റെ ആസന്നമായവരവിനെ സൂചിപ്പിക്കുന്ന വ്യതിയാനങ്ങൾ ശാസ്ത്രകാരന്മാർ കണ്ടെത്തിയിരുന്നുവെന്ന് SETI ഇൻസ്റ്റിറ്റ്യൂട്ടിലെ ജ്യോതിശാസ്ത്രജ്ഞനും യൂണിസ്റ്റെല്ലാർ സഹസ്ഥാപകനുമായ ഫ്രാങ്ക് മാർച്ചിസ് പറഞ്ഞു. എന്നിരുന്നാലും, പഠനം ഇപ്പോഴും സൈദ്ധാന്തികമായതിനാൽ, അതിന്റെ നിഗമനങ്ങൾ അനിശ്ചിതത്വത്തിലാണെന്നും മാർച്ചിസ്. ടി കൊറോണ ബൊറിയാലിസ് എന്നത് “നോർത്തേൺ ക്രൗൺ’ നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വന്ദ്വ നക്ഷത്രവ്യവസ്ഥയാണ്. ഏകദേശം 3,000 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ഇതിൽ രണ്ടു നക്ഷത്രങ്ങളാണുള്ളത്: ഒരു ചുവന്ന ഭീമനും ഒരു വെളുത്ത കുള്ളനും. ചുവന്ന ഭീമൻ നക്ഷത്രം പ്രായമാകുന്തോറും തണുക്കുകയും വികസിക്കുകയും ചെയ്യുന്നു. പ്രായമാകുമ്പോൾ വസ്തുക്കൾ പുറന്തള്ളുന്നു. വെള്ളക്കുള്ളൻ നക്ഷത്രം ചുരുങ്ങി, തണുത്തുകൊണ്ടിരിക്കുന്നു. ചുവന്ന നക്ഷത്രത്തിൽനിന്നു പുറന്തള്ളുന്ന വസ്തുക്കൾ വെള്ളക്കുള്ളനിൽ ശേഖരിക്കപ്പെടുന്നു. ചുവന്ന ഭീമൻ നക്ഷത്രത്തിൽനിന്നു ചോർന്ന കാലക്രമേണ വസ്തുക്കൾ ശേഖരിക്കുന്ന വെള്ളക്കുള്ളൻ ഒടുവിൽ തെർമോ ന്യൂക്ലിയർ സ്ഫോടനത്തിനു കാരണമാകുന്നു. സാധാരണയായി അദൃശ്യമായ നക്ഷത്രം, സ്ഫോടനത്തിന്റെ ഫലമായാണു ഭൂമിയിൽനിന്ന് നഗ്നനേത്രങ്ങൾക്കു ദൃശ്യമാകുന്നതെന്നു ശാസ്ത്രലോകം പറയുന്നു. പാരീസിൽ സ്ഥിതിചെയ്യുന്ന ഗവേഷണസ്ഥാപനമായ പാരീസ് ഒബ്സർവേറ്ററിയിലെ ഷാൺ ഷ്നീഡർ, മാർച്ച് 27ന് സംഭവിക്കാതിരുന്ന സ്ഫോടനം ഈവർഷം നവംബർ പത്തിന് സംഭവിച്ചേക്കാമെന്ന് അഭിപ്രായപ്പെടുന്നു. നവംബറിൽ സ്ഫോടനം നടന്നില്ലെങ്കിൽ 2026 ജൂൺ 25ന് സ്ഫോടനം നടന്നേക്കാമെന്നും ഷ്നീഡർ പറയുന്നു.അമേരിക്കൻ അസോസിയേഷൻ ഓഫ് വേരിയബിൾ സ്റ്റാർ ഒബ്സർവേഴ്സിന്റെ അഭിപ്രായത്തിൽ, 2023 മാർച്ച്, ഏപ്രിലിൽ നക്ഷത്രത്തിന്റെ തെളിച്ചം കുറഞ്ഞു. 2024 ഏപ്രിലിൽ അതു നോവയായി മാറുമെന്നായിരുന്നു അവരുടെ പ്രവചനം, പക്ഷേ അതു സംഭവിച്ചില്ല. 1787, 1866, 1946 വർഷങ്ങളിൽ T CrB പൊട്ടിത്തെറിച്ചതായി രേഖകൾ കാണിക്കുന്നു. ഇതു നിരവധി കാലഘട്ടങ്ങളിലായി ജ്യോതിശാസ്ത്രജ്ഞർ നിരീക്ഷിച്ച, പ്രവചിക്കപ്പെട്ട സംഭവമാണെന്നും ഗവേഷകർ പറഞ്ഞു.
Related Posts

വടകരയിൽ ഡ്രസ്സിംഗ് റൂമിനുള്ളിൽ അകപ്പെട്ട മൂന്നു വയസ്സുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
വടകരയിൽ കഴിഞ്ഞദിവസം എസ്പാൻഷെ റെഡിമെയ്ഡ് ഷോപ്പിലെ ഡ്രസ്സിംഗ് റൂമിൽ അകപ്പെട്ട മൂന്നു വയസ്സുകാരനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. ഷോറൂമിൽ മാതാപിതാക്കൾക്കൊപ്പം എത്തിയ മൂന്നു വയസ്സുകാരൻ അബദ്ധത്തിൽ…

ദക്ഷിണേന്ത്യയിലെ ആദ്യത്തെ VR സഹായത്തോടെയുള്ള സ്പൈൻ ശാസ്ത്രക്രിയ ; കോഴിക്കോട് സ്റ്റാർ കെയറിന് ചരിത്ര നേട്ടം
കോഴിക്കോട് : കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിൽ ദക്ഷിണേന്ത്യയിൽ ആദ്യമായി വെർച്ച്വൽ റിയാലിറ്റി ( VR ) സഹായത്തോടെ എൻഡോസ്കോപിക് സ്പൈൻ ശാസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പ്രശസ്ത…

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധനവ്. ഇന്ന് ഒരു പവന് സ്വര്ണത്തിന് 91,960 രൂപയാണ് വില. ഒരു ഗ്രാം ലഭിക്കണമെങ്കില് 11,495 രൂപയും നല്കണം. ഒക്ടോബര് 11 ശനിയാഴ്ച…